Story Dated: Thursday, February 12, 2015 02:48
കാസര്‍കോട്: എരിയപ്പാടിയില്‍ 25 ഓളം വരുന്ന സംഘം യുവാക്കളെ വീടുകയറി ആക്രമിച്ചു. അക്രമികളുടെ കുത്തേറ്റ മാന്യ പള്ളം റോഡിലെ ബഷീറിന്റെ മകന്‍ ഡി. ഷരീഫ് (22), മര്‍ദനമേറ്റ എരിയപ്പാടിയിലെ ഇബ്രാഹിമിന്റെ മകന്‍ എച്ച്. ഷരീഫ് (24) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ അടിച്ചു തകര്‍ത്തു.
എച്ച്. ഷരീഫിന്റെ ഉടമസ്‌ഥതയിലുള്ള ഓട്ടോ റിക്ഷ സുഹൃത്ത് ഓടിക്കുന്നതിനിടെ ഒന്നര മാസം മുമ്പ് അപകടത്തില്‍പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.
ബുധനാഴ്‌ച രാത്രി 7.30 മണിയോടെയാണ് ഇരുവരെയും ഒരു സംഘം ആക്രമിച്ചത്. എരിയപ്പാടിയിലുള്ള ഷരീഫിന്റെ വീട്ടിലെത്തിയതായിരുന്നു ഷരീഫ്. ഇതിനിടയിലാണ് അക്രമി സംഘം എത്തിയത്. വടിയുപയോഗിച്ച് ഷരീഫിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
from kerala news edited
via IFTTT