Story Dated: Wednesday, February 11, 2015 02:30
കാസര്‍കോട്: പതിനാലുകാരന്‍ കാറോടിച്ച കുറ്റത്തിന് ഗള്‍ഫിലുള്ള പിതാവിനെതിരെ പോലീസ് കേസെടുത്തു. ചൗക്കി കെ.എം മന്‍സിലില്‍ അബ്‌ദുള്‍ സത്താറി (44)റിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ നടപടി ശക്‌തമാക്കിയ സാഹചര്യത്തിലാണ് കേസ്.
ഇന്നലെ നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് പതിനാലുകാരന്‍ ഓടിച്ചിരുന്ന സ്വിഫ്‌റ്റ് കാര്‍ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് കാര്‍ കസ്‌റ്റഡിയിലെടുത്ത പോലീസ് പിതാവിനെതിനെ കേസെടുത്തു.
പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനം പോലീസ് ശക്‌തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലും രണ്ടു കുട്ടി ബൈക്കുയാത്രക്കാരെ പിടികൂടുകയും അവരുടെ മാതാക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്‌തിരുന്നു.
from kerala news edited
via IFTTT