121

Powered By Blogger

Wednesday, 11 February 2015

യു.എസില്‍ പോലീസിന്റെ മര്‍ദ്ദനമേറ്റ ഇന്ത്യക്കാരന്‍ തളര്‍ന്നുപോയി









Story Dated: Thursday, February 12, 2015 10:54



mangalam malayalam online newspaper

വാഷിംഗ്ടണ്‍: യു.എസില്‍ പോലീസിന്റെ മര്‍ദ്ദനമേറ്റ ഇന്ത്യക്കാരന്‍ തളര്‍ന്നുവീണതായി റിപ്പോര്‍ട്ട്. സുരേഷ്ഭായ് പട്ടേലിനാണ് (57) അലബാമ പോലീസില്‍ നിന്ന് ദുരനുഭവമുണ്ടായത്. മകനൊപ്പം താമസിക്കുന്നതിനായി രണ്ടാഴ്ച മുന്‍പ് മാത്രമാണ് പട്ടേല്‍ യു.എസില്‍ എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പട്ടേലിന്റെ ജീവിതം തകിടംമറിച്ച സംഭവമുണ്ടായത്.


മാഡിസണില്‍ താമസിക്കുന്ന മകന്റെ വീടിനു പുറത്തുള്ള ഫുട്പാത്തില്‍ ചുറ്റിത്തിരിഞ്ഞ പട്ടേലിനെ കണ്ട അയല്‍വാസിയാണ് അപരിചിതന്‍ പ്രദേശത്ത് ചുറ്റിത്തിരിയുന്നതായി പോലീസിനെ വിളിച്ചറിയിച്ചത്. പട്രോളിംഗിലുണ്ടായിരുന്ന പോലീസ് ഉടന്‍തന്നെ സ്ഥലത്തെ പട്ടേലിനെ പിടികൂടാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസിനെ തള്ളിമാറ്റി പോകാന്‍ ശ്രമിച്ച പട്ടേലിനെ പോലീസ് ഓഫീസിര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇതോടെ അവശനിലയിലായ പട്ടേലിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും തളര്‍ന്നുപോകുകയായിരുന്നു. പട്ടേലിന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വൈകാതെ പൂര്‍വ്വസ്ഥിതി വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന.


സംഭവത്തില്‍ ഉത്തരവാദിയായ ഓഫീസറെ സസ്‌പെന്റു ചെയ്തതായി അലബാമ പോലീസ് അറിയിച്ചു. തന്റെ വീട്ടിലെ ഗരേജിലേക്ക് അപരിചിതന്‍ എത്തിനോക്കുന്നതായി അയല്‍വാസി വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതിനാണ് പട്ടേലിനെ കീഴ്‌പ്പെടുത്തുന്ന നടപടിയുണ്ടായതെന്നാണ് പോലീസിന്റെ വിശദീകരണം. ഇരുവര്‍ക്കുമിടയിലുള്ള ആശയവിനിമയ പ്രശ്‌നം കാരണമായെന്നും പോലീസ് പറഞ്ഞു.


എന്നല്‍ പട്ടേലിന്റെ മകന്‍ ചിരാഗ് ഈ വാദങ്ങള്‍ തള്ളിക്കളഞ്ഞു. വംശീയ ആക്രമണമാണ് പോലീസ് നടത്തിയത്. തന്റെ പിതാവിന് ഹിന്ദും ഗുജറാത്തിയും മാത്രമേ അറിയൂ. ഇംഗ്ലീഷ് അറിയില്ല. അയല്‍വാസിയുടെ വീട്ടിലേക്ക് പിതാവ് എത്തിനോക്കിയിട്ടില്ല. തന്റെ വീടിന്റെ നമ്പര്‍ നോക്കുകയാണ് ചെയ്തത്. ബ്രൗണ്‍ നിറക്കാരനായ തന്റെ പിതാവിന്റെ നേര്‍ക്ക് പോലീസിന്റെ ഭാഗത്തുനിന്നുള്ള വംശീയ അതിക്രമമല്ലാതെ മറ്റൊന്നുമല്ല നടന്നതെന്നും എന്‍ജിനീയറായ ചിരാഗ് ആരോപിച്ചു.










from kerala news edited

via IFTTT