ചെയര്മാന് തോമസ് കൂവള്ളൂരിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രസ്തുത യോഗത്തില്‍ പ്രസിഡന്റ് പ്രേമ ആന്റണി, ജനറല്‍ സെക്രട്ടറി ചെറിയാന് ജേക്കബ്, ഡയറക്ടര്‍മാരായ എം.കെ.മാത്യൂസ്, അലക്സ് കോശി വിളനിലം, രാജ് സദാനന്ദന്, എ.സി. ജോര്‍ജ്, തമ്പി ആന്റണി, ജോയിച്ചന്‍ പുതുക്കുളം, അഡൈ്വസര്‍മാരായ വര്‍ഗീസ് മാത്യു, അറ്റോര്‍ണി ജേക്കബ് കല്ലുപുര എന്നിവര്‍ പങ്കെടുത്തു.
പ്രസ്ഥാനത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തരായ പ്രവര്‍ത്തകരുടെ സേവനം അനിവാര്യമായിത്തീര്ന്നതിനാല് പ്രവര്‍ത്തന തല്പരരും, കാര്യശേഷിയും, ആത്മാര്ത്ഥതയുമുള്ളവരെ കണ്ടുപിടിച്ച് അവരെ ഉള്‍പ്പെടുത്തി ഈ പ്രസ്ഥാനത്തെ വിപുലീകരിക്കാന്‍ യോഗം തീരുമാനിച്ചു. ആയതിലേക്ക് വര്‍ഗീസ് മാത്യുവിനെ (മോഹന്‍) തിരഞ്ഞെടുപ്പു കമ്മീഷണറായി ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റിന്റെ പ്രസിഡന്റുകൂടിയായ വര്‍ഗീസ് മാത്യു ജെ.എഫ്.എ.യുടെ നെടുംതൂണായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ജെ.എഫ്.എ. എന്ന പ്രസ്ഥാനത്തിന് രൂപവും ഭാവവും നല്‍കുന്നതിന് അദ്ദേഹം തന്റെ വിലപ്പെട്ട സമയം വിനിയോഗിച്ചുകൊണ്ടിരിക്കുന്നു. ആത്മാര്‍ത്ഥമായ പ്രവര്‍ത്തന പരിചയവും, നിസ്വാര്‍ത്ഥരും സേവനതല്പരരുമായ നേതാക്കളെ കണ്ടെത്തുന്നതിനായി അദ്ദേഹത്തോടൊപ്പം ചെറിയാന് ജേക്കബ്, രാജ് സദാനന്ദന്, അറ്റോര്‍ണി ജേക്കബ് കല്ലുപുര, തോമസ് കൂവള്ളൂര്‍ എന്നിവരടങ്ങിയ ഒരു ഉപദേശക സമിതിയും രൂപീകൃതമായി.
കൂടാതെ, ജെ.എഫ്.എ.യുടെ നാഷണല്‍ ട്രഷറര്‍ ആയിരുന്ന തോമസ് എം. തോമസിന്റെ അകാല വേര്‍പാടില്‍ താത്ക്കാലികമായി ആ സ്ഥാനം വഹിച്ചിരുന്ന എം.കെ. മാത്യൂസിനു പകരം ന്യൂജേഴ്സിയില്‍ നിന്നുള്ള അനില്‍ പുത്തന്‍ചിറയെ നാഷണല്‍ ട്രഷറര്‍ ആയി യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
2013 മെയ് മാസത്തില്‍ ന്യൂജേഴ്സിയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ച ജെ.എഫ്.എ.യുടെ രണ്ടാം വാര്‍ഷികത്തിനകം കാര്യക്ഷമതയും, പ്രവര്ത്തനപാടവവുമുള്ളവരെ കണ്ടുപിടിക്കാനുള്ള ഉദ്യമത്തിലാണ് തിരഞ്ഞെടുപ്പു കമ്മീഷണര്‍ വര്‍ഗീസ് മാത്യുവും സഹപ്രവര്‍ത്തകരും. സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ താല്പര്യമുള്ള ഏവര്‍ക്കും ഈ പ്രസ്ഥാനത്തിലേക്ക് കടന്നുവരാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വര്‍ഗീസ് മാത്യു (മോഹന്‍) - 646 785 7318
അനില്‍ പുത്തന്‍ചിറ - 732 319 6001
ചെറിയാന് ജേക്കബ് - 847 687 9909
തോമസ് കൂവള്ളൂര്‍ - 914 409 5772
വാര്‍ത്ത അയച്ചത് : മൊയ്തീന് പുത്തന്‍ചിറ
from kerala news edited
via IFTTT