121

Powered By Blogger

Wednesday, 11 February 2015

'അഭയം കൊടുത്ത പാകിസ്‌താന്‍ തന്നെ ലാദനെ ഒറ്റിക്കൊടുത്തു'









Story Dated: Thursday, February 12, 2015 10:49



mangalam malayalam online newspaper

ഇസ്‌ളാമാബാദ്‌: ഒരുപക്ഷേ കുപ്രസിദ്ധ തീവ്രവാദി ഒസാമാ ബിന്‍ ലാദന്‌ അഭയം നല്‍കിയതും പിന്നീട്‌ അമേരിക്കയ്‌ക്ക് ഒറ്റിക്കൊടുത്തതും പാകിസ്‌താന്‍ തന്നെ ആയിരിക്കാമെന്ന്‌ മുന്‍ ഐഎസ്‌ഐ തലവന്‍. അമേരിക്കയുമായുള്ള തീവ്രവാദികളുടെ വിവരം സംബന്ധിച്ച കരാറിന്റെ ഭാഗമായി ലാദനെ അമേരിക്കയ്‌ക്ക് പാകിസ്‌താന്‍ കൈമാറിയിരിക്കാമെന്ന്‌ സംശയിക്കുന്നതായും മുന്‍ ഐഎസ്‌ഐ തലവന്‍ ആസാദ്‌ ദുറാനിയാണ്‌ വ്യക്‌തമാക്കിയിട്ടുള്ളത്‌.


എന്താണ്‌ സംഭവിച്ചതെന്ന്‌ വ്യക്‌തമായി പറയാന്‍ തനിക്ക്‌ സാധിക്കില്ലെങ്കിലും ഐഎസ്‌ഐ യ്‌ക്ക് വിവരങ്ങള്‍ ഒന്നും അറിയില്ല എന്നതിന്‌ വിദൂര സാധ്യതകള്‍ മാത്രമാണ്‌ ഉള്ളതെന്നും എന്നാല്‍ അവര്‍ തന്നെ ചെയ്‌തതാണെന്നതിനാണ്‌ കൂടുതല്‍ സാധ്യതകള്‍ എന്നും ആസാദ്‌ ദുറാനി പറഞ്ഞു. അബോട്ടാബാദിലെ വീട്ടില്‍ വെച്ച്‌ 2011 മെയ്‌ യില്‍ അമേരിക്കന്‍ സേന ലാദനെ വധിക്കുന്നതു വരെ തങ്ങള്‍ക്ക്‌ ലാദന്റെ വിവരങ്ങള്‍ അറിയില്ലായിരുന്നില്ലെന്നും അമേരിക്കന്‍ റെയ്‌ഡില്‍ പങ്കില്ലെന്നുമായിരുന്നു പാകിസ്‌ഥാന്റെ വാദം. എന്നാല്‍ ഇതിനെ സംശയത്തോടെ ദുറാനി കാണുന്നു.


ലാദന്റെ സ്‌ഥലത്തെക്കുറിച്ചുള്ള വിവരം കൈമാറി എന്നിരിക്കെ മരിക്കുന്നത്‌ വരെ ലാദന്റെ സാന്നിദ്ധ്യം തങ്ങള്‍ അറിഞ്ഞിരുന്നില്ല എന്ന്‌ ഐഎസ്‌ഐ നടത്തുന്ന വാദങ്ങളെയും ദുറാനി സംശയത്തോടെയാണ്‌ വീക്ഷിക്കുന്നത്‌. പാകിസ്‌താന്‍ ഗവണ്‍മെന്റിന്റെയോ സൈന്യത്തിന്റെയോ അറിവ്‌ കൂടാതെയാണ്‌ ലാദന്റെ പരിസരം റെയ്‌ഡ് ചെയ്‌തതെന്നായിരുന്നു അമേരിക്കയുടെ അഭിപ്രായം. റെയ്‌ഡിന്റെ സാഹചര്യങ്ങള്‍ അന്വേഷിക്കുന്നതിനായി പാകിസ്‌താന്‍ ഒരു കമ്മീഷനെ വെയ്‌ക്കുകയും ചെയ്‌തിരുന്നു. 1993 ലെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച റാംസി യൂസുഫിനെയും 9/11 ആക്രമണങ്ങളുടെ തലച്ചോറ്‌ ഖാലിദ്‌ ഷെയ്‌ഖ് മൊഹമ്മദിനെയും പിടികൂടാന്‍ അമേരിക്കന്‍ സെന്‍ട്രല്‍ ഇന്റലിജന്റ്‌സ് ഏജന്‍സി ഐഎസ്‌ഐ സഹായിച്ചിരുന്നു.










from kerala news edited

via IFTTT