Story Dated: Thursday, February 12, 2015 11:37
പാരിസ്: ഒരു ഫോട്ടോ ഷൂട്ടില്‍ മാറിടം പ്രദര്‍ശിപ്പിച്ചതിന് മാറിടം ഛേദിച്ചുകളയുമെന്ന ഭീഷണി നേരിടുന്ന ഇറാനിയന്‍ നടി ഗോള്‍ഷിഫ്‌തെ ഫര്‍ഹാനി വീണ്ടും വെല്ലുവിളിയുമായി രംഗത്ത്. 2012 ല്‍ നടന്ന ഫോട്ടോ ഷൂട്ടിനു ശേഷം നാടുകടത്തപ്പെട്ട നടി ഫ്രഞ്ച് മാഗസിന്‍ 'ഇഗോയിസ്‌റ്റേ'ക്കു വേണ്ടി പൂര്‍ണ നഗ്നയായി പോസു ചെയ്‌തു!
'എക്‌സോഡസ്: ഗോഡ്‌സ് ആന്‍ഡ് കിംഗ്‌സ്' എന്ന ചിത്രത്തില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ട നടി ഭര്‍ത്താവിനൊപ്പം പാരിസിലാണ് താമസിക്കുന്നത്. പാരിസ് തനിക്ക് ലൈംഗിക സ്വാതന്ത്ര്യം തന്നുവെന്നാണ് മാഗസിന്‍ കവര്‍ പേജില്‍ പൂര്‍ണ നഗ്നയായി പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് ഫര്‍ഹാനി പ്രതികരിച്ചത്.
2012ല്‍ ഫ്രാന്‍സ് ഫിലിം അവാര്‍ഡിന്റെ പരസ്യത്തിനു വേണ്ടി നിര്‍മ്മിച്ച വീഡിയോയിലായിരുന്നു ഫര്‍ഹാനി മാറിട പ്രദര്‍ശനം നടത്തിയത്. ഇതില്‍ പ്രകോപിതരായ അധികൃതര്‍ താരത്തിന്റെ മാറിടം ഛേദിച്ച് താലത്തിലാക്കി അവരുടെ പിതാവിന് കാഴ്‌ചവയ്‌ക്കുമെന്ന ഭീഷണിയുയര്‍ത്തിയിരുന്നു. സ്വന്തം നാട്ടില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതോടെ ഫര്‍ഹാനി പാരിസില്‍ അഭയം തേടുകയായിരുന്നു.
1998 ല്‍ റീലീസ് ചെയ്‌ത 'ദ പിയര്‍ ട്രീ' എന്ന ചിത്രത്തിലൂടെയാണ് ഫറഹാനി സിനിമയില്‍ എത്തിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങള്‍ താരത്തിനെ തേടിയെത്തിയിരുന്നു. പിന്നീട് ലിയാനോര്‍ഡോ കാപ്രിയോക്ക് ഒപ്പം വേഷമിട്ട 'ബോഡി ഓഫ് ലൈസ്' എന്ന ചിത്രവും ഏറെ പ്രശംസ നേടിയിരുന്നു.
from kerala news edited
via IFTTT