പ്രണാം മള്‍ട്ടി മീഡിയ ഇന്റര്‍നാഷണല്‍ രംഗത്തെത്തുന്നു
Posted on: 12 Feb 2015
ന്യൂജേഴ്‌സി: കേരളത്തിലേയും വിദേശങ്ങളിലേയും പ്രതിഭകളെ സമന്വയിപ്പിച്ച് നൂതനകലാസംരഭങ്ങള്‍ വാര്‍ത്തെടുക്കുന്നതിന്റെ പ്രാരംഭനടപടിയായി ബിഷപ്പ് ജോര്‍ജ് നൈനാന്‍ നിലവിളക്കുകൊളുത്തി പ്രണാം ഇന്റര്‍നാഷണല്‍ മള്‍ട്ടിമീഡിയയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രണാമിന്റെ സാരഥി വിനു ചാക്കോ സദസ്സിനു സ്വാഗതവും കലാസാംസ്‌കാരിക രംഗങ്ങളിലെ വിവിധ വ്യക്തികള്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. പ്രഗത്ഭഗായകരുടെ സംഗീതവിരുന്നും അരങ്ങേറി. കേരളത്തിലെ പ്രമുഖ ഗായകരും സംഗീതപ്രതിഭകളും വിദേശത്തെ സംഗീതജ്ഞരും അണിനിരക്കുന്ന പ്രണാം മള്‍ട്ടി മീഡിയയുടെ ആദ്യ ഓഡിയോ ആല്‍ബത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നു.
ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT