Story Dated: Wednesday, February 11, 2015 03:06

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയ്യാറെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. എ.എ.പിയുടെ ചരിത്ര വിജയം സുപ്രധാന സന്ദേശമാണ് നല്‍കുന്നത്. ഈ സന്ദേശം ഉള്‍ക്കൊണ്ട് സി.പി.എം മുദ്രാവാക്യങ്ങളും രീതിയും മാറ്റുമെന്നും കാരാട്ട് പറഞ്ഞു. യുവാക്കളാണ് ആം ആദ്മി പാര്‍ട്ടിയുടെ ശക്തി ഇതില്‍ നിന്ന് സി.പി.എമ്മിനും പാഠം പഠിക്കാനുണ്ട്.
ആം ആദ്മിയുടെ പ്രവര്‍ത്തന രീതി വ്യത്യസ്തമാണ്. എന്‍.ഡി.എ സര്‍ക്കാരിനെതിരെയും നരേന്ദ്ര മോഡിക്കെതിരെയും ഉയര്‍ന്ന ജനവികാരമാണ് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും കാരാട്ട് പറഞ്ഞു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാത്ത മണ്ഡലങ്ങളില്‍ സി.പി.എം ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ നല്‍കിയിരുന്നു. ചരിത്ര വിജയം നേടിയ കെജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും സി.പി.എം അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ഡല്‍ഹിയില്‍ 70 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 15 സ്ഥാനാര്‍ത്ഥികളെയാണ് സി.പി.എം അടക്കമുള്ള ഇടത് പാര്‍ട്ടികള്‍ മത്സരിപ്പിച്ചത്. എന്നാല്‍ പതിനഞ്ച് പേര്‍ക്കും കെട്ടിവച്ച കാശ് നഷ്ടമായി.
from kerala news edited
via
IFTTT
Related Posts:
ബാര്‍ കോഴ അന്വേഷണം വൈകിപ്പിക്കുന്നത് ബിജു രമേശാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ Story Dated: Friday, January 23, 2015 07:10കൊച്ചി: കെ.എം മാണിക്കെതിരായ ബാര്‍ കോഴ വൈകിപ്പിക്കുന്നത് ബിജു രമേശാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ബാര്‍ കോഴ ആരോപണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്പ്പിക്കപ്പെട… Read More
ഓണ്‍ലൈന്‍ വ്യാപാര കമ്പനികള്‍ക്ക് വാണിജ്യ നികുതി വകുപ്പ് പിഴ ചുമത്തി Story Dated: Friday, January 23, 2015 07:16തിരുവനന്തപുരം: ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്ന കമ്പനികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പിഴ ചുമത്തി. സംസ്ഥാന വാണിജ്യ നികുതി വകുപ്പിന്റേതാണ് നടപടി. ഫ്ളിപ്കാര്‍ട്ട്, ജബോങ് തുടങ്ങിയ… Read More
ബോറിസ് ബെക്കറുടെ വിവാദ മകള്‍ റാമ്പില്‍ ചുവടുവെച്ചു 14 ാം വയസ്സില്‍ Story Dated: Friday, January 23, 2015 02:09മ്യൂണിക്: ജര്‍മ്മനിയുടെ ഇതിഹാസ ടെന്നീസ് താരം ബോറിസ് ബെക്കറിന്റെ വിവാദ പുത്രി പതിനാലാം വയസ്സില്‍ ഫാഷന്‍ റാമ്പില്‍. ബോറിസ് പിതൃത്വം നിഷേധിക്കുകയും പിന്നീട് ഡിഎന്‍എ പരിശോധനയ… Read More
സി.പി.എമ്മിന്റെ ക്ഷണം പുശ്ചിച്ചു തള്ളുന്നുവെന്ന് കെ.കെ രമ Story Dated: Friday, January 23, 2015 01:58k.k Rama R.M.P കോഴിക്കോട് : ആര്.എം.പിയെ സി.പി.എമ്മിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പി. മോഹനന്റെ പ്രസ്താവനയെ പുശ്ചിച്ചു തള്ളുന്നുവെന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ. എത്ര വേഷം … Read More
അക്ഷയ് കുമാറിന്റെ ബേബി പാകിസ്താനില്‍ ഓടില്ല Story Dated: Friday, January 23, 2015 07:24പെഷാവര്‍: അക്ഷയ് കുമാര്‍ നായകനായ ബോളിവുഡ് ചിത്രം ബേബിയുടെ പ്രദര്‍ശനം പാകിസ്താന് നിരോധിച്ചു. മുസ്ലീങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് ബേബിയുടെ പ്രമേയമെന്ന് ആരോപിച്ചാണ് ച… Read More