Story Dated: Wednesday, February 11, 2015 04:03
തിരുവനന്തപുരം: ഇനി കേരളത്തിന് വേണ്ടി മത്സരിക്കില്ലെന്ന് സൈക്ലിംഗ് താരങ്ങളായ രഹിതയും, രജനിയും. കായികതാരങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയെ തുടര്‍ന്നാണ് ഇരുവരും കളിക്കളം വിടാനൊരുങ്ങുന്നത്. ഈ ദേശീയ ഗെയിംസിനോട് കൂടി ഇരുവരും കേരളാ ടീം വിടാനുള്ള തീരുമാനത്തിലാണ്.
മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ അവധി നല്‍കുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. സര്‍ക്കാര്‍ സര്‍വീസിലുള്ള കായികതാരങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമം ബാധകമാക്കണമെന്നും ഇരുവരും പറഞ്ഞു.
അന്തര്‍ദേശീയ തലത്തിലടക്കം കേരളത്തെ പ്രതീനിധീകരിച്ച് നിരവധി മെഡലുകള്‍ നേടിയിട്ടുള്ള താരങ്ങളാണ് മഹിതയും, രജനിയും. ഇത്തവണത്തെ ദേശീയ ഗെയിംസിലും ഇരുവരും മെഡലുകള്‍ നേടിയിരുന്നു. ഇനി നടക്കാനിരിക്കുന്ന മത്സരങ്ങളില്‍ മഹിതയ്‌ക്ക് മൂന്നും, രജനിക്ക് രണ്ട് ഫൈനലുകളുമുണ്ട്. ഏഷ്യന്‍ ഗെയിംസിലും, കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇരുവരും പങ്കെടുക്കുകയും മെഡല്‍ നേടുകയും ചെയ്‌തിരുന്നു.
from kerala news edited
via IFTTT