'സഖറിയായുടെ ഗര്‍ഭിണികള്‍' എന്ന ചിത്രത്തിനുശേഷം, അനീഷ് അന്‍വര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്പസാരം. കുട്ടികള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ നാലു കുട്ടികള്‍ മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആകാശ്. ജുഗ്‌രു, അഭിജിത്ത്, ഗൗരി എന്നിവരാണ് ഇതിലെ ബാലതാരങ്ങള്‍. ജുഗ്‌രു മങ്കിപ്പെന്നില്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചതാണ്.
ജയസൂര്യ, ഹണി റോസ്, പ്രിയങ്ക എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹണിറോസ് ജയസൂര്യയുടെ നായികയാകുന്നതും ഈ ചിത്രത്തിലാണ്. മുമ്പ് ട്രിവാന്‍ഡ്രം ലോഡ്ജില്‍ അഭിനയിച്ചിരുന്നുവെങ്കിലും ഇരുവരും ജോടികളായിരുന്നില്ല. ജയസൂര്യ അവതരിപ്പിക്കുന്ന ആല്‍ബി എന്ന ഓട്ടോഡ്രൈവറുടെ ഭാര്യ മീര എന്ന കഥാപാത്രത്തെയാണ് ഹണിറോസ് അവതരിപ്പിക്കുന്നത്.
കൊച്ചിയിലെ, തൃക്കാക്കര ജനമൈത്രി പോലീസ് സ്റ്റേഷനിലായിരുന്നു അന്നത്തെ ചിത്രീകരണം. ജയസൂര്യ അഭിനയിക്കാനെത്തിയതും ഈ ലൊക്കേഷനിലായിരുന്നു. ഒറിജിനല്‍ പോലീസ് സ്റ്റേഷന്‍ തന്നെയാണ് ഈ ചിത്രത്തിനുവേണ്ടി ചിത്രീകരിക്കുന്നത്.'
മുടി പറ്റെ വെട്ടി കാക്കി ഷര്‍ട്ടും മുണ്ടും ധരിച്ചായിരുന്നു ജയസൂര്യയെ കണ്ടത്. പോലീസ്‌സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ട രംഗമാണ് ചിത്രീകരിക്കുന്നത്. ചിത്രീകരണത്തിനിടയില്‍ അനീഷ് അന്‍വര്‍ പറഞ്ഞു.
''ഞാനും ജയനും തമ്മില്‍ പല പ്രോജക്ടുകളും പ്ലാന്‍ ചെയ്തു. ഒടുവില്‍ ഈ ചിത്രത്തിലാണെത്തിയത്. തൊടുപുഴയില്‍ എന്റെ മുല്ലമൊട്ടും മുന്തിരിച്ചാറും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നു. അടുത്തുതന്നെ ജയനഭിനയിക്കുന്ന ജനപ്രിയനും നടക്കുന്നു. അതിനിടയില്‍ ഓടി വന്ന്, ഒരു ഷോട്ടില്‍ പ്രത്യക്ഷപ്പെട്ടു ജയന്‍. ആ ചിത്രത്തിന്റെ കോസ്റ്റ്യൂമില്‍ത്തന്നെയായിരുന്നു അത്.''
ആല്‍ബി, ഭാര്യ മീര, ഏകമകന്‍ ജെറി എന്നിവരടങ്ങുന്ന കുടുംബം. ഓട്ടോ ഡ്രൈവറായ ആല്‍ബിയുടെ അധ്വാനത്തിലൂടെയാണ് ആ കുടുംബം പുലരുന്നത്. ജെറിയാണ് ആ കുടുംബത്തിന്റെ സ്വപ്നവും പ്രതീക്ഷയുമെല്ലാം. അവരുടെ സന്തോഷവും.
ഇതിനിടയില്‍ ആല്‍ബി ഒരു ദുരന്തത്തില്‍ അകപ്പെടുന്നു. ഈ ദുരന്തം ജെറി, റസൂല്‍ എന്നീ കുട്ടികളെയും ഏറെ പ്രതികൂലമായി ബാധിക്കുന്നു.
ഏറെ രസാവഹവും ഒപ്പം ഹൃദയസ്പര്‍ശിയുമായ രംഗങ്ങളിലൂടെയാണ് അനീഷ് അന്‍വര്‍ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
ആകാശും ജുഗ്‌രുവുമാണ് ജെറിയെയും റസൂലിനെയും അവതരിപ്പിക്കുന്നത്. ഷാനവാസ് അതിശക്തമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തിലവതരിപ്പിക്കുന്നു. വിനീതാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇവര്‍ക്കു പുറമെ, അജു വര്‍ഗീസ്, ടിനി ടോം, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജയന്‍, റിയാ പര്‍വീണ, വന്ദന, പ്രിയാ മേനോന്‍, ബിന്ദു എന്നിവരും ഇതിലെ പ്രധാന താരങ്ങളാണ്. ഹരിനാരായണന്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, അനീഷ് അന്‍വര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് വിഷ്ണുമോഹന്‍ സിതാര ഈണം പകരുന്നു.
ആല്‍ബിയാണ് ഛായാഗ്രാഹകന്‍.പി.ആര്‍.ഒ.-വാഴൂര്‍ ജോസ്
from kerala news edited
via IFTTT