121

Powered By Blogger

Wednesday, 11 February 2015

ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു







ദോഹ: ദോഹയില്‍ ചാലിയാര്‍ തീരം തീര്‍ത്ത് ആവേശകരമായ ഘോഷയാത്രയോടെ ചാലിയാര്‍ ദോഹ സ്‌പോര്‍ട്‌സ് ഫെസ്റ്റിന് സമാപനമായി. രാവിലെ പേള്‍ റൗണ്ട് എബൗട്ടിനടുത്തുനിന്ന് ആരംഭിച്ച നയാനന്ദകരമായ വര്‍ണവിസ്മയത്തോടെയുള്ള ഘോഷയാത്ര ഖത്തറിന്റെ കായികചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതായി. ചാലിയാര്‍ തീരത്തുള്ള 24 പഞ്ചായത്തു കൂട്ടായ്മകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് പാസ്റ്റ് അണിനിരന്നു. അഞ്ഞൂറോളം കായികതാരങ്ങള്‍ അണിനിരന്ന മത്സരപരിപാടിയുടെ ഫ്ലൂഗ് ഓഫ് കര്‍മ്മം ഫുട്ബാള്‍ ലെജന്റ് ആസിഫ് സഹീര്‍ നിര്‍വഹിച്ചു. അബ്ദുല്ല സാലിം അന്‍സാരി (ഖത്തര്‍ പെട്രോളിയം) മുഖ്യതിഥിയായി സംബന്ധിച്ചു. മാര്‍ച്ച്പാസ്റ്റില്‍ ഒന്നാം സ്ഥാനം ഫറോക്ക് പഞ്ചായത്തിനും രണ്ടാം സ്ഥാനം വാഴക്കാട് പഞ്ചായത്തിനും മൂന്നാം സ്ഥാനം വാഴയൂര്‍ പഞ്ചായത്തിനും ലഭിച്ചു. വാഴക്കാട് പഞ്ചായത്ത് 51 പോയിന്റുകളോടെ ഓവറോള്‍ ചാമ്പ്യന്മാരായി. കൊടിയത്തൂര്‍ രണ്ടാം സ്ഥാനത്തും ഫറോക്ക് മൂന്നാം സ്ഥാനവും നേടി. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പുള്ള കെ.എ. റഹ്്മാന്‍ മെമ്മോറിയല്‍ റോളിംഗ് ട്രോഫി വാഖ് ടീം കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനദാനം ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡന്റും ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയരക്്ടറുമായ ശംസുദ്ദീന്‍ ഒളകര, ഇന്ത്യന്‍ താരം ആസിഫ് സഹീര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു.

അത്്‌ലറ്റിക് മത്സരങ്ങള്‍, കുട്ടികളുടെ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ട്രോഫി സഊദിയ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി. എന്‍.കെ. മുസ്തഫ, ഡി.ടി.സി. എം.ടി. നൗഷാദ് കൊടിയത്തൂര്‍, അല്‍ഫാനൂസ് കമ്പനി എം.ഡി. മുഹമ്മദ് ബഷീര്‍ കുനിയില്‍ മറ്റു പൗരപ്രമുഖര്‍ നിര്‍വഹിച്ചു. വക്്‌റ സ്‌പോര്ട്‌സ് ക്ലബ്ബ് മാനേജര്‍ അഹമ്മദ് എന്നിവര്‍ ചാലിയാര്‍ ദോഹക്കുള്ള ഉപഹാരം കൈമാറി. ചാലിയാര്‍ ദോഹ പ്രസിഡന്റ് മഷ്്ഹൂദ് തിരുത്തിയാട് യോഗപരിപാടികള്‍ നിയന്ത്രിച്ചു. ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് ഭാരവാഹികളായ അബ്ദുലത്തീഫ് ഫറോക്ക്, സിദ്ദീഖ് വാഴക്കാട്, ഹൈദര്‍ ചുങ്കത്തറ, ടി.പി. അശ്‌റഫ്, ഫിറോസ് അരീക്കോട്, മുഹമ്മദ് ബഷീര്‍ കുനിയില്‍, അസീസ് ഫറോഖ്, കോയക്കുട്ടി, കെ.എ. നാസര്‍ കൊടിയത്തൂര്‍, വിവിധ പഞ്ചായത്ത് കൂട്ടായ്മയുടെ പ്രതിനിധികളായ ജമാല്‍ വാഴക്കാട്, വി.സി. അബൂബക്കര്‍, ടി.കെ.ഖയ്യൂം, റഷീദലി ചുങ്കത്തറ, അലി അക്്ബര്‍, അബ്ദുല്ലക്കുട്ടി, റിയാസ് അരീക്കോട്, ഷാനവാസ്, അബ്ദുല്‍സത്താര്‍ മുണ്ടുമുഴി, സുഹൈല്‍ കൊന്നക്കോട്, ടി.പി.്അക്്ബര്‍, ആസിഫ് കക്കോവ്് വനിതാ വിംഗ് ഭാരവാഹികളായ സഫീയ അരീക്കോട്, നജീന ഖയ്യൂം, ഫാസില മഷ്്ഹൂദ,് വൃന്ദ കെ. നായര്‍, ഹബീബ ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി. കമ്പവലിയിലും ഫുട്ബാളിലും വാഖിന്റെ നേതൃത്വത്തിലുള്ള വാഴക്കാട് അസോസിയേഷന്‍ വിജയികളായി. ഓവറോളിംഗ് ട്രോഫി വാഖ് പ്രസിഡന്റ് അബ്ദുല്‍സത്താര്‍, വൈസ് പ്രസിഡന്റ് ടി.പി. അക്ബര്‍, ടീം ക്യാപ്്റ്റന്‍ ജയ്്‌സല്‍ എളമരം ഏറ്റുവാങ്ങി.











from kerala news edited

via IFTTT