Story Dated: Thursday, February 12, 2015 02:48
പുത്തൂര്‍: കുളക്കട ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന കൈരളി സ്വയംസഹായസംഘം തോട്ടകത്ത് ഏലായില്‍ വിളവെടുപ്പ് നടത്തിയത് ഉത്സവപ്രതീതി ഉളവാക്കി. വര്‍ഷങ്ങളായി തരിശായായി കിടന്നിരുന്ന ഏക്കര്‍ കണക്കിനു പാടശേഖരത്തിലാണു കൃഷിയിറക്കിയത്. കുടുബശ്രീ പ്രവര്‍ത്തകരുടെ ഒരു വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമാണ് ഒരുപാടത്തെ മൊത്തം പച്ചപ്പണിയിച്ചത്. കൊയ്‌ത്തുത്സവം കുളക്കട പഞ്ചായത്ത് പ്രസിഡന്റ് ഡി.എസ്. സുനില്‍ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആര്‍. രാജേഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി. സിന്ധു, ടി. ഗീത, ചെയര്‍പേഴ്‌സണ്‍ ബിന്ദുറാണി, പ്രസിഡന്റ് സോമ, സെക്രട്ടറി ബിന്ദുറാണി, ജയ രതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
from kerala news edited
via IFTTT