121

Powered By Blogger

Wednesday, 11 February 2015

മനീഷ് സിസോദിയ ഡല്‍ഹി ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞയ്ക്ക് മോഡിയെത്തില്ല









Story Dated: Thursday, February 12, 2015 11:40



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി മന്ത്രിസഭയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തനും പാര്‍ട്ടിയിലെ രണ്ടാമനുമായ മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന. എന്നാല്‍ മുന്‍ മന്ത്രിസഭയിലെ നാലു പേരെ ഒഴിവാക്കിയേക്കും. സോംനാഥ് ഭാരതി, രാഖി ബിര്‍ല, ഗിരിഷ് സോണി, സൗരഭ് ഭരദ്വാജ് എന്നിവരെയാണ് ഒഴിവാക്കുക, സത്യേന്ദ്ര ജെയിന്‍, ആഷിം അഹമ്മദ്, ജിതേന്ദ്ര തോമര്‍, ഗോപാല്‍ റായ് തുടങ്ങിയവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. രാം നിവാസ് ഗോയല്‍ ആയിരിക്കും പുതിയ സ്പീക്കര്‍. ബന്ദാന കുമാരിയായിരിക്കും ഡെപ്യൂട്ടി സ്പീക്കര്‍.


കഴിഞ്ഞ മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്ന സോംനാഥ് ഭാരതി, നൈജീരിയന്‍ വംശജര്‍ താമസിക്കുന്ന കോളനികളില്‍ രാത്രി നടത്തിയ റെയ്ഡിനെ തുടര്‍ന്ന് നേരിടുന്ന നിയമനടപടിയാണ് മന്ത്രിസ്ഥാനത്തിന് തടസ്സമായത്. രാഖി ബിര്‍ലയ്ക്ക് പകരം മറ്റൊരു വനിതാ അംഗം മന്ത്രിസഭയില്‍ എത്തില്ല. എന്നാല്‍ വനിതാ ഡെപ്യൂട്ടി സ്പീക്കര്‍ വരും. രാഖിയ്ക്കും ഗിരീഷിനും പകരം കൂടുതല്‍ കാര്യാപ്രാപ്തിയുള്ളവരെ മന്ത്രിസഭയില്‍ എടുക്കാനാണ് പാര്‍ട്ടി തീരുമാനം.


അതേസമയം, എ.എ.പി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരിപാടികള്‍ ഉള്ളതിനാലും സുരക്ഷാ പ്രശ്‌നം ഉന്നയിച്ചുമാണ് മോഡി പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുക. ശനിയാഴ്ച ബാരാമതിയില്‍ എന്‍.സി.പി നേതാവ് ശരത് പവാറിന്റെ വിദ്യാഭ്യാസ ട്രസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് മോഡിയെ ക്ഷണിച്ചിട്ടുണ്ട്. നാല്പതിനായരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കരുതുന്നത്. എന്നാല്‍ ബി.ജെ.പിയ്ക്ക് കനത്ത പ്രഹരം നല്‍കിയ എ.എ.പിയ്‌ക്കൊപ്പം വേദി പങ്കിടുന്നതിലുള്ള ബുദ്ധിമുട്ടാണ് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മോഡിയെ പ്രേരിപ്പിക്കുന്ന രാഷ്ട്രീയ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.


വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ കെജ്‌രിവാളും മനീഷ് സിസോദിയയും മോഡിയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഡല്‍ഹിക്ക് പുര്‍ണ്ണ സംസ്ഥാന പദവിയെന്ന ആവശ്യവും മോഡിക്കു മുന്നില്‍ വച്ചതായി മനീഷ് സിസോദിയ വ്യക്തമാക്കി.










from kerala news edited

via IFTTT