121

Powered By Blogger

Wednesday, 11 February 2015

ഒന്നു തിരിഞ്ഞുനോക്കുമ്പോള്‍









വെല്ലൂര്‍ മെഡി. കോളേജാസ്പത്രിയില്‍ ഒന്നിനുമാവാതെ കിടക്കുമ്പോഴാണ് ജീവിതത്തെക്കുറിച്ച് വിശദമായി തിരിഞ്ഞുനോക്കാന്‍ സമയം കിട്ടിയത്. നിരന്തരമായ ഓട്ടമായിരുന്നില്ലേ. ജീവിക്കാന്‍, പ്രവര്‍ത്തിക്കാന്‍, ചിന്തിക്കാന്‍, പാടാന്‍ ഒക്കെ പ്രേരണയായിരുന്നവരെക്കുറിച്ചുകൂടി ആലോചിച്ചു. നമസ്‌കരിച്ചു. സ്‌നേഹിച്ചു.

ഇനിയും ജീവിക്കാനും ജീവിതത്തെ സ്‌നേഹിക്കാനും പ്രേരണയായത്, 33-ാം വിവാഹവാര്‍ഷികം എത്തിയ ദേവിയുമായുള്ള വിവാഹബന്ധം തന്നെ. രണ്ടു മക്കളും കൂടെയുണ്ട്. അവരുടെ വിദ്യാഭ്യാസവും തൊഴിലുമുറപ്പിച്ചു. ഒരാളുടെ വിവാഹവും കഴിഞ്ഞു.


എന്റെ ഇഷ്ടം പുറംകാലാല്‍ തൊഴിച്ചുകളഞ്ഞ, പ്രിയപ്പെട്ട കളിത്തോഴിയുടെ മനസ്സറിഞ്ഞ് ചുട്ടുപൊള്ളുന്ന നടുറോഡില്‍ ആലംബമില്ലാതെ പൊട്ടിക്കരഞ്ഞ് പൊള്ളിപ്പോയ ദിനം ഓര്‍ക്കുമ്പോള്‍ ഇന്നും ഭയം. ഈ ലോകത്ത് ഞാനും അറിയപ്പെടണമെന്നും ഒരഡ്രസ്സ് നേടിയെടുക്കണമെന്നും ധനം നേടണമെന്നും ഉള്‍വിളിയുണ്ടായത് അപ്പോഴായിരിക്കണം. ഒരു പരിധിവരെ നേടിയെന്ന കൃതാര്‍ഥതയുണ്ട്.

എന്റെ കാവ്യജീവിതത്തിനും, സംഗീതസപര്യയ്ക്കും ഇവരേകിയ തുണ എങ്ങനെ മറക്കാന്‍.


ശാന്തിയും സംഗീതപഠനവുമായി തിരുവനന്തപുരത്തു കഴിയുമ്പോഴാണ് കാവാലവും തിരുവരങ്ങും എന്നില്‍ ആവേശമായത്. പരമശിവം മാഷിന്റെ നട്ടുവാംഗത്തില്‍ - നട്ടുവാംഗമല്ല നട്ടുവാങ്കമാണ് മാഷിന്റെത് - വേദിയില്‍ നട്ടുവന്‍ ചെയ്യുന്നത് താളപ്പോരാണ് എന്നാണ് പരമശിവം മാഷിന്റെ ഭാഷ്യം. സപ്തതാളങ്ങളും നാലുനടകളും എനിക്ക് പകര്‍ന്നുതന്നത് സ്‌നേഹധനനായ മാഷാണ്. മാഷില്ലെങ്കില്‍ എന്നിലെ കലാകാരന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കില്ലായിരുന്നു. വലിയ മനസ്സോടെ ഞങ്ങള്‍ നാലഞ്ചുപേര്‍ക്ക് തണുതണുത്ത തണലായിരുന്നു മാഷ്. വെച്ചു വിളമ്പിത്തന്നും ശാസിച്ചും കളിയാക്കിയും (മാസങ്ങളോളം അല്ലെങ്കില്‍ വര്‍ഷങ്ങള്‍) പുലര്‍ത്തിയ വല്ല്യേട്ടന്‍.


മാഷ് ആത്മാഭിമാനത്തിന്റെ ആള്‍രൂപമായിരുന്നു. ഒരിക്കല്‍ നടന്‍ കൃഷ്ണന്‍കുട്ടിനായര്‍ (അന്ന്, തിരുവരങ്ങിന്റെ ഭാഗമായിരുന്ന കാലത്ത് - 1970-കളില്‍) സെക്രട്ടേറിയറ്റില്‍ പെന്‍ഷന്‍വിഭാഗത്തില്‍ ജോലിയിലുണ്ടായിരുന്നപ്പോള്‍ മാഷോട്, കലാകാരന്മാരുടെ പെന്‍ഷന്‍ അപേക്ഷയില്‍ ഒപ്പിടുവിക്കുവാന്‍ ശ്രമിച്ചു. അന്ന് മാഷിന് 60 കഴിഞ്ഞിരിക്കും. കുട്ടികളും പ്രാരബ്ധവുമുണ്ടുതാനും. കുഞ്ഞുങ്ങളാരും വളര്‍ന്നിട്ടില്ല. ''എനിക്ക് ജീവനുള്ള കാലത്തൊന്നും താനീവക കടലാസ്സും കൊണ്ട് എന്റെ മുന്നില്‍ വരരുത്.'' എന്നു പറഞ്ഞാണ് കൃഷ്ണന്‍കുട്ടിനായരെ ഓടിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ദിവസം എന്റെ അന്നത്തെ സഹ അന്തേവാസി, നെടുമുടിയുടെ ഫോണ്‍. ''പരമശിവം മാഷിന് കല്‍ക്കട്ടയില്‍ നിന്നോ മറ്റോ ഒരു ലക്ഷം രൂപയുടെ അവാര്‍ഡു കിട്ടിയിരുന്നു. അതു വാങ്ങാന്‍ അവിടെ ചെല്ലാനുള്ള മടികൊണ്ട് മാഷ്, മൂകാംബികയിലേക്കോ മറ്റോ മുങ്ങി. എവിടെ നിന്നെങ്കിലും വിവരം കിട്ടിയാല്‍ മാഷിനെ ഉടന്‍ തിരുവനന്തപുരത്തെത്തിക്കണം. ഫ്ലൈറ്റ് ടിക്കറ്റും കൊണ്ട് ഞങ്ങള്‍ കാത്തിരിക്കുന്നു.'' മാഷിന്റെ കാര്യത്തില്‍ എനിക്ക് ഉത്കണ്ഠ തോന്നി.


ഇതായിരുന്നു മാഷ്. ഈയിടെ അദ്ദേഹം അന്തരിച്ചു. 95-ാം വയസ്സില്‍. ഒരു ദിവസം പോലും കിടക്കാതെ പ്രസന്നവദനനായി, മൂകാംബികയില്‍ (മാഷിന്റെ ഇഷ്ടദേവത) ലയിച്ചു. ആ നട്ടെല്ല് എന്നും നിവര്‍ന്നു മാത്രം നിന്നു. ആ നൃത്തത്തില്‍ സ്‌ത്രൈണഭാവമല്ല, പൗരുഷമായിരുന്നു നിറഞ്ഞുനിന്നത്. മാഷ് എനിക്ക് തന്നതാണ് ചതുസ്ര-മിസ്ര-തിസ്ര ഖണ്ഡ-നടകളെക്കുറിച്ചുള്ള ബോധം. എന്റെ എഴുത്തിലും സംഗീതത്തിലും ഞാനത് പുലര്‍ത്തുന്നു, മാഷിന്റെ സ്മരണയില്‍. ആരില്‍ നിന്നും മാഷ് ഒരു ഔദാര്യവും സ്വീകരിച്ചില്ല - സ്‌നേഹം മാത്രം.

തിരുവരങ്ങില്‍ ലയിച്ചുനടക്കുമ്പോഴാണ് അതിലെ ഒരു പ്രമുഖ നടന്‍ കവി കുഞ്ചുപിള്ളയ്ക്ക് ദല്‍ഹിയാത്രയില്‍ വരാന്‍ പറ്റിയില്ല.


പകരത്തിന് എന്നോട് നില്‍ക്കാന്‍ ഫരീദാബാദില്‍ വെച്ചാണ് പണിക്കര്‍സാര്‍ കല്പിച്ചത്. അഭിനയിക്കാന്‍ വെറുതെ പറയുകയല്ല, കാര്യകാരണങ്ങളോടെയാണ് പണിക്കര്‍സാര്‍ മുന്നിലെത്തുക. ഞാന്‍ മടിച്ചുനിന്നപ്പോള്‍ സാര്‍, ഒരിക്കലും മറക്കാനാവാത്ത ഒരു കമന്റ് പറഞ്ഞു. ''സംഗീതമുള്ളവര്‍ക്ക് അല്പം കവിത (അക്ഷരം) കൂടെയുണ്ടാകും, അവര്‍ക്ക് അഭിനയിക്കാനും പറ്റും, അങ്ങനെ, കൈതപ്രം എന്ന എന്റെ നാട്ടുപേര് വെറും ദാമോദരന്റെ കൂടെ ചേര്‍ത്തതും കാവാലം തന്നെ. എന്റെ നാട്ടിലൂടെ ഞാനും, എന്നിലൂടെ എന്റെ പ്രിയപ്പെട്ട നാടും ലോകത്തറിയപ്പെട്ടു.





ഞങ്ങള്‍ ഒരുമിച്ചു താമസിക്കുംകാലം - ഒരു കവിതയെഴുതി നെടുമുടിയെ കേള്‍പ്പിച്ചു. വേണുവിന് രസിച്ചുകാണണം. അദ്ദേഹം എന്നെ, അയ്യപ്പപ്പണിക്കര്‍ സാറിന്റെ അടുക്കല്‍ പറഞ്ഞയച്ചു, അഭിപ്രായമറിയാന്‍. എവിടെയ്‌ക്കോ യാത്രയിറങ്ങുന്ന സമയമായിരുന്നിട്ടും എന്റെ കവിത ശ്രദ്ധിച്ചു വായിച്ചു. കവിത, കാലത്തിന്റെതു കൂടിയാവണം - എന്തിനിതെഴുതിയെന്ന ഒരു മുദ്ര അതിലുണ്ടാവണം എന്നു പറഞ്ഞു, നല്ല വാക്കുകളോടെ അദ്ദേഹം എന്നെ പറഞ്ഞയച്ചു. കവിത സ്വയം തിരുത്തിയാല്‍ മതിയെന്ന ഒരുപദേശവും. പിന്നീട് പയ്യന്നൂരില്‍ പണിക്കര്‍ സാറിന്റെ കൂടെ കവിത വായിക്കാനവസരം വരുമ്പോള്‍ എന്റെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെടാന്‍ തുടങ്ങിയിരുന്നു.

ആദ്യം കണ്ട കവിതയെക്കുറിച്ച് അദ്ദേഹം അന്വേഷിച്ചു. ഞാനതൊന്നും ചെയ്യാതെ വിടുകയായിരുന്നു. ഇപ്പോഴും ആ കവിത തിരുത്തപ്പെടാതെ എവിടെയോ... മനസ്സില്‍... എന്റെ കവിതയും പാടിനടന്ന നടന്‍ മുരളിയും പ്രസാദ് സാറിന്റെ സഹൃദയത്വവുമാണ് അവ പ്രസിദ്ധീകരിക്കാന്‍ കാരണം. ദേവദുന്ദുഭി എന്ന ഗാനമെഴുതിക്കഴിഞ്ഞ് അല്പം മടിയോടെ ഫാസിലിനോട് അഭിപ്രായം ചോദിച്ചു. അദ്ദേഹം നല്ല വാക്കു പറഞ്ഞ് പ്രോത്സാഹിപ്പിച്ചില്ലായിരുന്നുവെങ്കില്‍ ഞാനെന്ന ഗാനരചയിതാവുണ്ടാകുമായിരുന്നില്ല.


ആകാശവാണിയില്‍ ആദ്യമെഴുതിയ ഗാനത്തിനു കാരണവും എന്റെ ഗുരു കാവാലം തന്നെ. ഓരോണപ്പാട്ടുവേണം. പെരുമ്പാവൂര്‍ സാറിനോട് എന്നെപ്പറ്റി പറയുകയും, പണിക്കര്‍സാര്‍ ഇടപ്പഴഞ്ഞി അമ്പലത്തില്‍ വന്ന് എന്നോടെഴുതാനേല്പിക്കുകയും ചെയ്തു. എന്തൊരു മനസ്സ്!


സംഗീതസംവിധാനം തുടങ്ങിയത് 'സൗപര്‍ണിക' എന്ന അനശ്വര നാടകത്തിലാണ്. നരേന്ദ്രപ്രസാദ് എന്ന പ്രതിഭയാണ് ഗാനങ്ങളെഴുതി സംഗീതത്തിന് നെടുമുടി മുഖേന എന്നെ വിളിച്ചത്. അത് വിജയമായിരുന്നു. സിനിമയില്‍ സംഗീതം എന്ന അപൂര്‍വാവസരം എനിക്കു നല്‍കിയത് എന്റെ സ്വന്തം അനുജന്‍ ഡയറക്ടര്‍ ജയരാജ്. ദേശാടനം മലയാളസിനിമാ ചരിത്രത്തില്‍ എന്തുകൊണ്ടും എണ്ണപ്പെട്ടതാകാന്‍ ഗാനങ്ങളും കാരണമായിട്ടുണ്ട്. എന്റെ വീട്ടില്‍ വന്നു വിളിച്ച് എല്ലാ കാര്യങ്ങളും എന്നെ ഏല്പിച്ച് ജയന്‍ ഷൂട്ടിങ്ങിന് പോകുകയായിരുന്നു. പാട്ടായി റെക്കോഡിങ് കഴിഞ്ഞാണ് പാട്ടുകള്‍ ജയന്‍ കേള്‍ക്കുന്നതും കാണുന്നതും.

***

ആദ്യത്തെ തിരക്കഥയ്ക്കും കടപ്പാട് ജയരാജിനോടുതന്നെ. മൂകാംബികയിലെ ഗസ്റ്റ്ഹൗസില്‍ എന്നെ വിട്ട്, ഉച്ചപ്പൂജ കഴിഞ്ഞ് ജയനെത്തുമ്പോഴേക്കും കഥ തയ്യാര്‍.











from kerala news edited

via IFTTT