121

Powered By Blogger

Wednesday, 11 February 2015

സുധീരന്‍ ബന്ധുക്കളെ തിരുത്തിയ ശേഷം നാടു നന്നാക്കിയാല്‍ മതിയെന്ന്‌ ബാറുടമകള്‍









Story Dated: Wednesday, February 11, 2015 01:39



mangalam malayalam online newspaper

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷന്‍ വി.എം സുധീരന്‍ തന്റെ ബന്ധുക്കളെ തിരുത്തിയിട്ട്‌ മറ്റുള്ളവരെ തിരുത്തിയാല്‍ മതിയെന്ന ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ഡി. രാജ്‌കുമാര്‍ ഉണ്ണി. എന്നാല്‍ ബാറുടമകളുടെ ഇത്തരം പ്രതികരണം സ്വാഭാവികമാണെന്നും ജനങ്ങള്‍ക്ക്‌ തന്നെയറിയാമെന്നും വി.എം. സുധീരന്‍ പ്രതികരിച്ചു.


ഗോകുലം ഗോപാലനൊപ്പം വേദി പങ്കിടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു സുധീരനെ കടന്നാക്രമിച്ച്‌ രാജ്‌കുമാര്‍ ഉണ്ണി രംഗത്തുവന്നത്‌. സുധീരന്റെ ഭാര്യാ സഹോദരിക്ക്‌ നാല്‌ ബാര്‍ ഹോട്ടലുകള്‍ ഉണ്ടെന്നും ബാറുടമയായ ബന്ധുവിന്റെ വീട്ടില്‍ സുധീരന്‍ പോകാതിരിക്കുമോ എന്നും രാജ്‌കുമാര്‍ ചോദിച്ചു. 1991 മുതല്‍ 2011 വരെ വി.എം സുധീരന്‍ സഞ്ചരിച്ചത്‌ മദ്യവ്യവസായവുമായി ബന്ധപ്പെട്ട ആളുടെ വാഹനത്തിലാണെന്നും സുധീരന്‍ രാഷ്‌ട്രീയത്തില്‍ വളര്‍ന്നത്‌ എലൈറ്റ്‌ എന്ന സ്‌ഥാപനത്തിന്റെ പണം വാങ്ങിയാണെന്നും രാജ്‌കുമാര്‍ ആരോപിച്ചിരുന്നു.


അതേസമയം, ബന്ധുക്കള്‍ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം തനിക്കല്ലെന്നും ശ്രീനാരായണീയ പ്രസ്‌ഥാനങ്ങള്‍ മദ്യ വില്‍പന നടത്തരുത്‌ എന്ന അഭിപ്രായത്തില്‍ മാറ്റമില്ലെന്നും സുധീരന്‍ തന്റെ മറുപടിയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.


ഗോകുലം ഗോപാലനൊപ്പം വേദി പങ്കിടില്ലെന്ന സുധീരന്റെ നിലപാടിനോട്‌ ശക്‌തമായ വിയോജിപ്പുമായി ശ്രീനാരായണ ധര്‍മ്മവേദിയും രംഗത്തുവന്നിരുന്നു.










from kerala news edited

via IFTTT