രോഗശാന്തി ശുശ്രൂഷയും വചനപ്രഘോഷണവും
Posted on: 12 Feb 2015
ഈസ്റ്റ് സസെക്‌സ്: സെഹിയോന്‍ യു.കെ.യുടെ ആത്മീയഗുരുവായ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഇംഗ്ലീഷ് ധ്യാനം ഫിബ്രവരി 15 ന് അക്ക്ഫീല്‍ഡ് സെന്റ് ഫിലിപ്പ് കാത്തലിക് പള്ളിയില്‍ വെച്ച് നടത്തപ്പെടുന്നു. ഉച്ചയ്ക്ക ് 2 മണി മുതല്‍ 6 മണി വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ദിവ്യലി, വചനപ്രഘോഷണം, ആരാധന, ഗാനശുശ്രൂഷ, രോഗികള്‍ക്കായുളള പ്രത്യേക പ്രാര്‍ത്ഥന എന്നിവ വിശ്വാസികള്‍ക്കായി ഒരുക്കിയിരിക്കുന്നു. സെഹിയോന്‍ യു.കെ.യുടെ യൂത്ത് ടീമിന്റെയും, ടീനേജ് വിഭാഗത്തിന്റെയും ആക്ഷന്‍ സോങ്ങുകളും, സ്ട്രീറ്റ് മിനിസ്ട്രിയും വിശ്വാസികള്‍ക്ക ് ഒരു പുത്തന്‍ അനുഭവം നല്‍കും. എല്ലാ രാജ്യങ്ങളിലും ഭാഷകളിലും സംസ്‌കാരത്തിലുമുള്ളവര്‍ക്ക് യേശുവിനെ ഒരുപോലെ ആരാധിക്കാനുള്ള അവസരം ഒരുക്കുന്നത് അക്ക്ഫീല്‍ഡിലേയും സമീപപ്രദേശങ്ങളിലെയും മലയാളികളുടെ കൂട്ടായ്മയാണ്. നിരവധി കോച്ചുകളില്‍ ആണ് വിശ്വാസികള്‍ ധ്യാനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബിജോയ് ആലപ്പാട്ട് - 07960000217
വാര്‍ത്ത അയച്ചത് : സാബു ചുണ്ടക്കാട്ടില്‍
from kerala news edited
via IFTTT