Story Dated: Thursday, February 12, 2015 12:12
ന്യൂഡല്‍ഹി: തന്റെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡി കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചതിന് ഉടനടി ഫലമുണ്ടായി. ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഞായറാഴ്‌ച മോഡിയുടെ പേരില്‍ ക്ഷേത്രം തുറക്കാനുളള തീരുമാനത്തില്‍ നിന്ന് ഓം യുവജന സംഘം പിന്‍മാറി. പകരം ഭാരതമാതാവിന്റെ ക്ഷേത്രം നിര്‍മ്മിക്കാനാണ് സംഘാടകരുടെ തീരുമാനം.
മുന്നൂറിലധികം മോഡി അനുയായികള്‍ ചേര്‍ന്നാണ് ക്ഷേത്രം നിര്‍മ്മാണം നടത്തിയത്. ഇതിനായി മോഡി അനുകൂലികളില്‍ നിന്ന് ഏഴ് ലക്ഷം രുപയോളം സമാഹരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ക്ഷേത്രത്തില്‍ മോഡി പ്രതിമ സ്‌ഥാപിച്ചിരുന്നു. ഞായറാഴ്‌ച മുതല്‍ ക്ഷേത്രം തുറക്കാനായിരുന്നു തീരുമാനം.
എന്നാല്‍, തന്റെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനെ മോഡി പരസ്യമായി തളളിപ്പറഞ്ഞതോടെ ഓം യുവ സംഘം പദ്ധതിയില്‍ നിന്ന് പിന്‍മാറുകയായിരുന്നു. പ്രധാനമന്ത്രി മോഡി തങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്ന് പറഞ്ഞ സംഘടനാ നേതാവ് രമേഷ് ഉന്ധദ് മോഡിയുടെ താല്‍പര്യപ്രകാരം സ്വച്‌ഛ് ഭാരത് പദ്ധതിയില്‍ പങ്കാളികളാവുമെന്നും പറഞ്ഞു.
തന്റെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്ത ഞെട്ടിച്ചുവെന്നും ഇത്തരത്തില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണെന്നുമായിരുന്നു മോഡിയുടെ പ്രതികരണം.
from kerala news edited
via IFTTT