121

Powered By Blogger

Wednesday, 11 December 2019

യുഎസ് കമ്പനി ജീവനക്കാര്‍ക്ക്‌ ക്രിസ്മസ് സമ്മാനമായി നല്‍കിയത് 35 ലക്ഷം രൂപ

മേരീലാൻഡ്: യുഎസിലെ മേരീലാൻഡിലുള്ള ഒരു സ്ഥാപനം ജീവനക്കാർക്ക് നൽകിയത് 70 കോടി രൂപയുടെ ക്രിസ്മസ് സമ്മാനം. സെന്റ് ജോൺ പ്രോപ്പർട്ടീസാണ് കമ്പനിയിലുള്ള 200 ജീവനക്കാർക്ക് ഇത്രയുംതുക ബോണസായി നൽകിയത്. ഇതുപ്രകാരം ഓരോ ജീവനക്കാർക്കും 38,000 പൗണ്ടാ(ഏകദേശം 35 ലക്ഷം രൂപ)ണ് ലഭിച്ചത്. 81കാരനായ കമ്പനിയുടെ സ്ഥാപക ചെയർമാൻഎഡ്വേർഡ് ജോണാണ് അപ്രതീക്ഷിതമായി ബോണസ് പ്രഖ്യാപിച്ചത്. കമ്പനിയുടെ ഈവർഷത്തെ ലക്ഷ്യംനേടിയതിന്റെ ഭാഗമായുള്ള ക്രിസ്മസ് ആഘോഷവേളയിലാണ് ചെയർമാൻ ബോണസ് പ്രഖ്യാപനം...

ഉജ്ജീവനും മികച്ചനേട്ടത്തില്‍: ലിസ്റ്റ് ചെയ്ത ഉടനെ ഓഹരി വില 65 ശതമാനം ഉയര്‍ന്നു

മുംബൈ: ഓഹരി വിപണിയിലെ വീണ്ടുമൊരു ലിസ്റ്റിങ് കൂടി മികച്ച വിജയമായി. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഓഹരി ലിസ്റ്റ് ചെയ്തയുടനെ 58 രൂപയായി ഉയർന്നു. നേട്ടമാകട്ടെ 57 ശതമാനം. 37 രൂപയായിരുന്നു ബാങ്കിന്റെ ഇഷ്യു വില. രാവിലെ 10 മണിക്ക് 61.35 രൂപ നിലവാരത്തിലാണ് വ്യാപാരം നടന്നത്. അതായത് 65.8 ശതമാനം നേട്ടം. ഡിസംബർ 2 മുതൽ 4വരെയായിരുന്നു ഐപിഒയ്ക്ക് അപേക്ഷിക്കാനുള്ള അവസരം. 166 ഇരട്ടിയാണ് സബ്സ്ക്രിപ്ഷൻ ലഭിച്ചത്. Ujjivan Small Finance Bank lists at 57% premium to issue...

ജിഎസ്ടി കൗണ്‍സില്‍ 18ന്: നികുതി നിരക്കുകള്‍ കൂട്ടിയേക്കും

ന്യൂഡൽഹി: അടുത്തയാഴ്ച ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗം ചരക്കു സേവന നികുതി സ്ലാബുകൾ ഉയർത്തിയേക്കും. വരുമാനം വർധിപ്പിക്കണമെന്ന സമ്മർദത്തെതുടർന്നാണിത്. ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയായ ജിഎസ്ടി കൗൺസിൽ ഡിസംബർ 18നാണ് ചേരുന്നത്. ജിഎസ്ടി വരുമാനം വൻതോതിൽ കുറഞ്ഞതിനാൽ സംസ്ഥാനങ്ങൾക്ക് നൽകാനുള്ള നഷ്ടപരിഹാരതുക നൽകാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല. നിലവിൽ 5,12,18,28 ശതമാനം സ്ലാബുകളിലാണ് ജിഎസ്ടി ഈടാക്കുന്നത്. 28 ശതമാനം നിരക്കിലുള്ള ജിഎസ്ടിയിന്മേൽ സെസ്സുകൂടി ഏർപ്പെടുത്താനും...

വളർച്ച 5.1 ശതമാനമായി കുറയുമെന്ന് എ.ഡി.ബി.

കൊച്ചി:നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച 5.1 ശതമാനമായി കുറയുമെന്ന് ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി.). തൊഴിലില്ലായ്മയും ഗ്രാമീണ മേഖലയിലെ മാന്ദ്യവുമാണ് സാമ്പത്തിക വളർച്ച കുറയാൻ ഇടയാക്കുന്നതെന്ന് എ.ഡി.ബി. വിലയിരുത്തി. വായ്പകൾക്ക് ആവശ്യകത കുറഞ്ഞതും വളർച്ച ഇടിയാൻ കാരണമാകും. അതേസമയം, 2020-21-ൽ വളർച്ച 6.5 ശതമാനമായി തിരിച്ചുകയറുമെന്ന് എ.ഡി.ബി.യുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2019 സെപ്റ്റംബറിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യയുടെ വളർച്ച അനുമാനം ഏഴു ശതമാനത്തിൽ...

അസ്ഥിരതകള്‍ക്കിടയിലും പ്രതീക്ഷയുടെ മിന്നലാട്ടം

വിദേശ നിക്ഷേപ സ്ഥാപനങ്ങളെ ആശ്രയിച്ചാണ് വലിയൊരളവോളം ഓഹരികളുടെ ഡിസംമ്പർ മാസത്തെ പ്രകടനം. എഫ് ഐഐ നിക്ഷേപങ്ങളുടെ വരവാകട്ടെ ലോക വിപണിയുടെ ഗതിയേയും വികസ്വര സമ്പദ് വ്യവസ്ഥകളിൽ നിക്ഷേപിക്കാനുള്ള ധൈര്യത്തേയും ആശ്രയിച്ചിരിക്കുന്നു. പാശ്ചാത്യ നാടുകളിൽ ഡിസമ്പർദീർഘമായ അവധിയുടെ മാസമാണ്.പണത്തിന്റെ വരവിനെ ഇതു ബാധിക്കാറുണ്ട്. കലുഷിതമായ അവസ്ഥയായിരുന്നു മുൻകാലങ്ങളിൽ. കഴിഞ്ഞ അഞ്ചു വർഷം ഇക്കാലയളവിലെ നേട്ടംനിഫ്റ്റി 50ൽ -0.2 ശതമാനം ശരാശരിയിൽ +3 ശതമാനം മുതൽ -3.6 ശതമാനം...

സെന്‍സെക്‌സില്‍ 126 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സുചികകളിൽ നേട്ടം തുടരുന്നു. സെൻസെക്സ് 126 പോയന്റ് ഉയർന്ന് 40539ലും നിഫ്റ്റി 36 പോയന്റ് നേട്ടത്തിൽ 11946ലുമാണ് വ്യാപാരം നടക്കുന്നത്. ടാറ്റ മോട്ടോഴ്സ്, സിപ്ല, ടാറ്റ സ്റ്റീൽ, വേദാന്ത, ഹിൻഡാൽകോ, യെസ് ബാങ്ക്, എസ്ബിഐ, ഹീറോ മോട്ടോർകോർപ്, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഒഎൻജിസി, സീ എന്റർടെയന്റമെന്റ്, ഭാരതി എയർടെൽ, ഇൻഫോസിസ്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, ബ്രിട്ടാനിയ, ഐസിഐസിഐ...

നിഫ്റ്റി 11,900ന് മുകളില്‍ ക്ലോസ് ചെയ്തു; സെന്‍സെക്‌സിലെ നേട്ടം 172 പോയന്റ്

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിൽ അവസാന മണിക്കൂറിലെ വാങ്ങൽ താൽപര്യം ഓഹരി വിപണിയെ തുണച്ചു. സെൻസെക്സ് 172.69 പോയന്റ് ഉയർന്ന് 40,412.57ലും നിഫ്റ്റി 53.40 പോയന്റ് നേട്ടത്തിൽ 11,910.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1001 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1451 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ഊർജം, വാഹനം, അടിസ്ഥാന സൗകര്യവികസം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലായിരുന്നു. ലോഹക്കമ്പനികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഗെയിൽ, സീ എന്റർടെയ്ൻമെന്റ്,...

ആപ്പിളിന്റെ പുതിയ മാക് പ്രോയേക്കാള്‍ വിലക്കുറവിൽ ഔഡി കാര്‍ വാങ്ങാം

ലോസ് ആഞ്ജലിസ്: ആപ്പിളിന്റെ പുതിയ മാക് പ്രോ ഡെസ്ക് ടോപ്പ് കംപ്യൂട്ടർ വാങ്ങാൻ ഓഡി കാറിനേക്കാൾ വില നൽകേണ്ടിവരും. 50,000 ഡോളറാണ് മാകിന്റെ വില. അതായത് 36 ലക്ഷം രൂപ. നിങ്ങൾ ഉദ്ദേശിക്കുന്ന മുഴുവൻ സൗകര്യങ്ങളും മാകിൽ വേണമെങ്കിൽ 52,000 ഡോളർ മുടക്കേണ്ടിവരും. ഓഫീസിൽ ഉരുട്ടുക്കൊണ്ടുനടക്കാനുള്ള സൗകര്യത്തിന് മുടക്കേണ്ടിവരിക 400 ഡോളറാണ്. അതായത് 28,000 രൂപ. പ്രൊഫഷണൽ ഉപയോഗത്തിനായാണ് നിർമിച്ചിരിക്കുന്നതെങ്കിലും ആപ്പിളിന്റെ പുതിയ മാക് പ്രോയുടെ വിലകേട്ട് ഉപഭോക്താക്കൾ...

തൊഴിലെടുക്കാന്‍ മികച്ച കമ്പനിയേത്; ഗൂഗിളോ, ഫേസ്ബുക്കോ അതോ..?

ലോകത്തെ മികച്ച തൊഴിൽ സൗഹൃദ സ്ഥാപനങ്ങളേതാണെന്നു ചോദിച്ചാൽ നിങ്ങൾ ഏതൊക്കെ കമ്പനികളുടെ പേര് പറയും? ഗൂഗിൾ, ഫേസ്ബുക്ക്, ആമസോൺ, ആപ്പിൾ..എന്നൊക്കെയാകും ഉത്തരം. എന്നാൽ നിങ്ങൾക്ക് തെറ്റി. ഈ സിലിക്കൺവാലി സ്ഥാപനങ്ങളൊന്നും പട്ടികയിൽ പത്തുസ്ഥാനങ്ങൾക്കുള്ളിൽപോലുമില്ല. പലരും കേട്ടിട്ടുപോലുമില്ലാത്ത, ക്ലൗഡ് കംപ്യൂട്ടിങ് സോഫ്റ്റ് വെയർ കമ്പനിയായ ഹബ്സ്പോട്ടാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ബയാൻ ആൻഡ് കമ്പനി, ടെക് കമ്പനിയായ ഡോക്യുസൈൻ എന്നിവയാണ് യഥാക്രമം പട്ടികയിൽ രണ്ടും...