121

Powered By Blogger

Wednesday, 11 December 2019

ജിഎസ്ടി കൗണ്‍സില്‍ 18ന്: നികുതി നിരക്കുകള്‍ കൂട്ടിയേക്കും

ന്യൂഡൽഹി: അടുത്തയാഴ്ച ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗം ചരക്കു സേവന നികുതി സ്ലാബുകൾ ഉയർത്തിയേക്കും. വരുമാനം വർധിപ്പിക്കണമെന്ന സമ്മർദത്തെതുടർന്നാണിത്. ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയായ ജിഎസ്ടി കൗൺസിൽ ഡിസംബർ 18നാണ് ചേരുന്നത്. ജിഎസ്ടി വരുമാനം വൻതോതിൽ കുറഞ്ഞതിനാൽ സംസ്ഥാനങ്ങൾക്ക് നൽകാനുള്ള നഷ്ടപരിഹാരതുക നൽകാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല. നിലവിൽ 5,12,18,28 ശതമാനം സ്ലാബുകളിലാണ് ജിഎസ്ടി ഈടാക്കുന്നത്. 28 ശതമാനം നിരക്കിലുള്ള ജിഎസ്ടിയിന്മേൽ സെസ്സുകൂടി ഏർപ്പെടുത്താനും നീക്കമുണ്ട്. നിലവിലുള്ള സ്ലാബുകൾ നാലിൽനിന്ന് മൂന്നാക്കി ചുരുക്കുന്നതിനെക്കുറിച്ചും കൗൺസിൽ ചർച്ചചെയ്യും. സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ അഞ്ചുശതമാനത്തിൽനിന്ന് ജിഎസ്ടി നിരക്കുകൾ കൂട്ടണമെന്ന അഭിപ്രായമാണ് ഉയർന്നത്. 2019 ഏപ്രിൽ നവംബർ കാലയളവിൽ പ്രതിക്ഷിച്ചതിലും 40 ശതമാനം കുറവാണ് ജിഎസ്ടി വരുമാനം ലഭിച്ചത്. അതായത് 5,26,000 കോടിയായിരുന്നു ബജറ്റ് എസ്റ്റിമേറ്റ്. എന്നാൽ ലഭിച്ചതാകട്ടെ 3,28,365 കോടിമാത്രവുമാണ്. GST Council to increase tax rates

from money rss http://bit.ly/2qIpWrh
via IFTTT