121

Powered By Blogger

Wednesday, 11 December 2019

അസ്ഥിരതകള്‍ക്കിടയിലും പ്രതീക്ഷയുടെ മിന്നലാട്ടം

വിദേശ നിക്ഷേപ സ്ഥാപനങ്ങളെ ആശ്രയിച്ചാണ് വലിയൊരളവോളം ഓഹരികളുടെ ഡിസംമ്പർ മാസത്തെ പ്രകടനം. എഫ് ഐഐ നിക്ഷേപങ്ങളുടെ വരവാകട്ടെ ലോക വിപണിയുടെ ഗതിയേയും വികസ്വര സമ്പദ് വ്യവസ്ഥകളിൽ നിക്ഷേപിക്കാനുള്ള ധൈര്യത്തേയും ആശ്രയിച്ചിരിക്കുന്നു. പാശ്ചാത്യ നാടുകളിൽ ഡിസമ്പർദീർഘമായ അവധിയുടെ മാസമാണ്.പണത്തിന്റെ വരവിനെ ഇതു ബാധിക്കാറുണ്ട്. കലുഷിതമായ അവസ്ഥയായിരുന്നു മുൻകാലങ്ങളിൽ. കഴിഞ്ഞ അഞ്ചു വർഷം ഇക്കാലയളവിലെ നേട്ടംനിഫ്റ്റി 50ൽ -0.2 ശതമാനം ശരാശരിയിൽ +3 ശതമാനം മുതൽ -3.6 ശതമാനം വരെയാണ്. എന്നാൽ മിഡ്ക്യാപുകളിൽ ഇത് +1.5 ശതമാനത്തിൽ 6 ശതമാനം മുതൽ -4 ശതമാനം വരെയും. സാധാരണയായി ഡിസംബർ രണ്ടാം വാരത്തിൽ നടക്കാറുള്ള അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ നയപ്രഖ്യാപന സമ്മേളനം ആഗോള പലിശ നിരക്കിനേയും അതുകൊണ്ടു തന്നെ ഓഹരി വിപണിയേയും ബാധിക്കുമെന്നതിനാൽ ഏവരും കാത്തിരിക്കാറുണ്ട്. എന്നാൽ ഫെഡ് റിസർവ് അടുത്തൊന്നും ഇനി നിരക്ക് വർധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നു. വേഗക്കുറവിനെ അഭിമുഖീകരിക്കുന്ന ആഗോള ധന വിപണിയെ സംബന്ധിച്ചേടത്തോളം കുറഞ്ഞ പലിശ അന്നും ഇന്നും ആവശ്യമാണ്. ഇപ്പോൾ വിപണി പ്രതീക്ഷിക്കുന്നത് പലിശ നിരക്ക് ഉയർത്താത്ത മൃദു സമീപനമാണ്. 2020 സാമ്പത്തിക വർഷത്തിലുടനീളം ഇതേ നില തുടരാണ് ഫെഡറൽ റിസർവിന്റെ തീരുമാനം.ഇതോടൊപ്പം ആഗോള വിപണിയുടെ ധന നിലയെ സ്വാധീനിക്കാവുന്ന രണ്ടു സംഭവങ്ങളായ യുഎസ്-ചൈനവ്യാപാര ഉടമ്പടിയും ബ്രെക്സിറ്റും(ഡിസംബർ 12 നു നടക്കുന്ന ബ്രിട്ടനിലെ തെരഞ്ഞെടുപ്പ്)കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. യുഎസ്- ചൈന ഉടമ്പടിയുടെ ആദ്യ ഘട്ടം ഡിസംബറിൽ ഒപ്പുവെക്കുമെന്നായിരുന്നു വിപണിയുടെ പ്രതീക്ഷ. എന്നാൽ ചൈനയുമായി ഉടമ്പടി തീരുമാനിക്കാൻ തനിക്ക് ധൃതിയൊന്നുമില്ലെന്ന ട്രംപിന്റെ പ്രതികൂല ട്വീറ്റ് പുറത്തുവന്നതോടെ വിപണി അൽപം ജാഗ്രതയിലായി. അമേരിക്കൻ് ഡോളറുമായുള്ള കറൻസി മൂല്യം തുടർച്ചയായി കുറച്ചതിനെത്തുടർന്ന് അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് അമേരിക്ക ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തി. ഹോങ്കോങ്ങിന് യുഎസ് നൽകി വരുന്ന പിന്തുണയ്ക്കെതിരെ ചൈന തിരിച്ചടിച്ചേക്കുമെന്നും ഇതു വ്യാപാര ഉടമ്പടിയെ ബാധിക്കുമെന്നും ആശങ്കയുണ്ട്. വിദേശനിക്ഷേപങ്ങളായിരിക്കും ഈ മാസത്തെ പ്രധാന സ്രോതസെങ്കിലും കഴിഞ്ഞ രണ്ടു മൂന്നുമാസമായി ശക്തമായ പങ്കാളിത്തമുള്ള മ്യൂച്വൽ ഫണ്ടുകളിലൂടെയുള്ള ധനാഗമവും നിർണായകമാണ്. ഓഹരികളിലൂടെയുള്ള സാമ്പത്തിക നിക്ഷേപത്തിലൂടെ ഡിസംബറിൽ ശരാശരി 7000 കോടിയാണ് മ്യൂച്വൽ ഫണ്ടിലൂടെ നിക്ഷേപമായി എത്തിച്ചേർന്നത്. ഇതിനു പുറമേ സാമ്പത്തിക നില അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാവുകയും കോർപറേറ്റ് ലാഭം നെല്ലിപ്പടി കാണുകയും ചെയ്ത സാഹചര്യത്തിൽ നാട്ടിലെ ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, വൻകുത്തക മുതലാളിമാർ എന്നിവരെ കൂടുതൽ നിക്ഷേപങ്ങൾക്കായി ക്ഷണിക്കുകയും ചെയ്യും എന്നകാര്യം വ്യക്തമാണ്. റിസർവ് ബാങ്കിന്റെ പുതിയ നയപ്രഖ്യാപനത്തിൽ നിരക്കുകൾ കുറയ്ക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല.വിലക്കയറ്റവും സാമ്പത്തിക അനിശ്ചിതത്വവും ഉണ്ടാകുമെങ്കിലും റിസർവ് ബാങ്ക് അതിന്റെ മൃദുസമീപനം തുടരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. റിസർവ് ബാങ്കിന്റെ വീക്ഷണത്തിലുണ്ടാകാവുന്ന ഏതു മാറ്റവും വിപണിക്ക് അപായ സാധ്യത ഉളവാക്കിയേക്കും. ഡിസംബറിൽ വിപണി കലുഷമായി തുടർന്നേക്കാമെങ്കിലും അന്തരീക്ഷം ഓഹരികൾക്കനുകൂലമായി മെച്ചപ്പെട്ടിട്ടുള്ളതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ ഉന്മേഷം നിലനിർത്തുമെന്നാണ് കരുതപ്പെടുന്നത്. വ്യാപാര സംഘർഷത്തിലെ അയവ്, ബ്രെക്സിറ്റ്, ആഗോള സ്ഥിതി ഗതികളിലുണ്ടാകുന്ന പുരോഗതി, അയഞ്ഞ സാമ്പത്തിക നയം എന്നിവയെല്ലാം ലോക ഓഹരി വിപണിക്ക് പിന്തുണയേകും. ആഭ്യന്തര രംഗത്ത് പലിശ ചിലവും നികുതിയും കുറയുകയും ഉത്തേജകങ്ങൾ താങ്ങായി എത്തുകയും ചെയ്ത ഈ സമയം ഓഹരികളിൽ നിക്ഷേപിക്കുന്നതിന് ഏറ്റവും അനുകൂലമാണ്. കിട്ടാക്കടങ്ങളുടെ കാര്യത്തിലുണ്ടായ പുതിയ നിയമ നിർമ്മാണവും പലിശനിരക്ക് കുറഞ്ഞുകെണ്ടിരിക്കുന്നതും ചാക്രിക സ്വഭാവം പുലർത്തുന്ന ലോഹ മേഖലയേയും വ്യവസായ രംഗത്തേയം അടുത്ത ഒന്നു രണ്ടു വർഷത്തിനകം മികച്ച പ്രകടനം കാഴ്ച വെക്കാൻ പര്യാപ്തമാക്കും. ഗുണനിലവാരമുള്ള ചെറുകിട, ഇടത്തരം ഓഹരികളും മെച്ചപ്പെട്ട മൂല്യനിർണയത്തിനു വിധേയമാകും. കെമിക്കൽ, ജലക്കൃഷി രംഗത്തെ കയറ്റുമതി കമ്പനികൾ വളർച്ചയിലേക്കു മുന്നേറും. ഗ്രാമീണ മേഖലയിൽ ശ്രദ്ധ പതിപ്പിക്കുന്ന കൃഷി, വളം മേഖലകളും നല്ല പ്രകടനം കാഴ്ചവെക്കും. അടിസ്ഥാന സൗകര്യ രംഗം സമീപകാലത്ത് അസ്ഥിരമായിരിക്കുമെങ്കിലും പ്രതീക്ഷയ്ക്കു വകയുണ്ട്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസസിലെഅടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/36phvQW
via IFTTT