121

Powered By Blogger

Wednesday, 11 December 2019

വളർച്ച 5.1 ശതമാനമായി കുറയുമെന്ന് എ.ഡി.ബി.

കൊച്ചി:നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ച 5.1 ശതമാനമായി കുറയുമെന്ന് ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി.). തൊഴിലില്ലായ്മയും ഗ്രാമീണ മേഖലയിലെ മാന്ദ്യവുമാണ് സാമ്പത്തിക വളർച്ച കുറയാൻ ഇടയാക്കുന്നതെന്ന് എ.ഡി.ബി. വിലയിരുത്തി. വായ്പകൾക്ക് ആവശ്യകത കുറഞ്ഞതും വളർച്ച ഇടിയാൻ കാരണമാകും. അതേസമയം, 2020-21-ൽ വളർച്ച 6.5 ശതമാനമായി തിരിച്ചുകയറുമെന്ന് എ.ഡി.ബി.യുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2019 സെപ്റ്റംബറിൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യയുടെ വളർച്ച അനുമാനം ഏഴു ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി പുതുക്കി നിശ്ചയിച്ചിരുന്നു. ആ നിലയിൽനിന്നാണ് അനുമാനം വീണ്ടും താഴ്ത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്ര സർക്കാർ നടപ്പാക്കിയ സാമ്പത്തിക നയങ്ങളുടെ പിൻബലത്തിലാവും 2020-21-ൽ ഇന്ത്യയുടെ വളർച്ച 6.5 ശതമാനത്തിലേക്ക് തിരിച്ചുകയറുകയെന്ന് എ.ഡി.ബി. വിലയിരുത്തുന്നു. കോർപ്പറേറ്റ് നികുതി കുറച്ചതും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതും പൊതുമേഖലാ ബാങ്കുകളിൽ കൂടുതൽ മൂലധനമിറക്കുന്നതും സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കാൻ സഹായിക്കും. റിസർവ് ബാങ്ക് റിപോ നിരക്ക് 1.35 ശതമാനം കുറച്ചതിന്റെ പ്രതിഫലനവും വരും മാസങ്ങളിൽ ദൃശ്യമാകും. ഏഷ്യയിലെ വളർന്നുവരുന്ന സമ്പദ്ഘടനകളിൽ വളർച്ച ഇപ്പോഴും ശക്തമാണെന്ന് എ.ഡി.ബി. ചീഫ് ഇക്കണോമിസ്റ്റ് യസുയുകി സവാദ പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന പണ-വായ്പാ നയത്തിൽ ഇന്ത്യയുടെ ഈ വർഷത്തെ വളർച്ചാ അനുമാനം 6.1 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി താഴ്ത്തിയിരുന്നു. അതേസമയം, അന്താരാഷ്ട്ര നാണയ നിധിയുടെ അനുമാനം 6.1 ശതമാനവും ലോക ബാങ്കിന്റേത് ആറു ശതമാനവുമാണ്. ADB forecasts growth of 5.1%

from money rss http://bit.ly/2rrGu7v
via IFTTT