എറിക്സൺ, നോക്കിയ, സിസ്കോ, ഡെൽ തുടങ്ങിയ കമ്പനികളിൽനിന്ന് 5ജിക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ റിലയൻസ് ജിയോയ്ക്ക് ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ് അനുമതി നൽകി. ഇതോടെ മറ്റ് ടെലികോം കമ്പനികൾക്കും എറിക്സൺ ഉൾപ്പടെയുള്ള കമ്പനികളിൽനിന്ന് 5ജിക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ കഴിയും. ദേശീയ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്ന കമ്പനികളിൽനിന്നാണ് ഉപകരണങ്ങൾ വാങ്ങുക. വിശ്വസ്തതയുള്ള കമ്പനികളിൽനിന്ന് വാങ്ങാമെന്നാണ് നിർദേശം. ഇതിന്റെ ആദ്യഘട്ടമായി ഉത്പന്ന നിർമാതാക്കളെ വിശ്വസനീയമായ കമ്പനികളായി അംഗീകരിക്കണം. അവരുടെ ഉത്പന്നവും ഇതേ വിഭാഗത്തിലെ സർട്ടിഫിക്കേഷൻ സ്വന്തമാക്കിയിരിക്കണമെന്നുമുണ്ട്....