121

Powered By Blogger

Monday, 3 January 2022

വിപണിയില്‍ ന്യൂ ഈയര്‍: സെന്‍സെക്‌സ് 929 പോയന്റ് ഉയര്‍ന്നു, നിഫ്റ്റി 17,600ന് മുകളില്‍| Closing

മുംബൈ: പുതുവർഷത്തിലെ വ്യാപാര ദിനത്തിൽമികച്ച മുന്നേറ്റത്തോടെ വിപണി. രണ്ടാഴ്ചയിലെ ഉയർന്ന നിലവാരം കുറിച്ച് സൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്സ് 59,000വും നിഫ്റ്റി 17,600ഉം കടന്നു. 929 പോയന്റാണ് സെൻസെക്സിലെ നേട്ടം. 59,266ലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 283 പോയന്റ് ഉയർന്ന് 17,647.44ലുമെത്തി. ജിഎസ്ടി വരുമാനം, നിർമാണമേഖലയിലെ പിഎംഐ എന്നിവയാണ് വിപണിക്ക് കരുത്തായത്. തുടർച്ചയായ ആറാമത്തെ മാസവും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്കുമുകളി(1.29 ലക്ഷം കോടി രൂപയാണ് ഡിസംബറിലെ വരുമാനം)ലെത്തി. നിർമാണ മേഖലയിലെ പിഎംഐ 50നുമുകളിലുമാണ്. ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽവർധനവുണ്ടെങ്കിലും അടച്ചിടൽ ഉൾപ്പടെയുള്ള നടപടികളുണ്ടാകില്ലെന്നത് നിക്ഷേപകരിൽ ആത്മവിശ്വാസമുയർത്തി. ചിപ്പ് ക്ഷാമത്തിന് അറുതിവരുന്നതോടെ നാലാം പാദത്തിൽ വില്പന കൂടുമെന്ന പ്രതീക്ഷയിൽ ഓട്ടോ ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതും വിപണി നേട്ടമാക്കി. നിഫ്റ്റി ഓട്ടോ സൂചിക 1.5ശതമാനം ഉയർന്നു. ഐഷർ മോട്ടോഴ്സാണ് നേട്ടത്തിൽ മുന്നിൽ. ഓഹരി വില അഞ്ചുശതമാനം ഉയർന്നു. ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ 1-3ശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക് സൂചികയാണ് നേട്ടത്തിൽ മുന്നിൽ. 2.3ശതമാനം ഉയർന്നു. ഐടി, മെറ്റൽ, റിയാൽറ്റി സൂചികകൾ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. Sensex above 59K, up 929 pts; Nifty atop 17,600.

from money rss https://bit.ly/3FSXlkp
via IFTTT