121

Powered By Blogger

Monday, 3 January 2022

5ജി: വിശ്വസനീയമായ വിദേശ കമ്പനികളില്‍നിന്ന് ഉപകരണങ്ങള്‍ വാങ്ങാന്‍ ജിയോയ്ക്ക് അനുമതി

എറിക്സൺ, നോക്കിയ, സിസ്കോ, ഡെൽ തുടങ്ങിയ കമ്പനികളിൽനിന്ന് 5ജിക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ റിലയൻസ് ജിയോയ്ക്ക് ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ് അനുമതി നൽകി. ഇതോടെ മറ്റ് ടെലികോം കമ്പനികൾക്കും എറിക്സൺ ഉൾപ്പടെയുള്ള കമ്പനികളിൽനിന്ന് 5ജിക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ കഴിയും. ദേശീയ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്ന കമ്പനികളിൽനിന്നാണ് ഉപകരണങ്ങൾ വാങ്ങുക. വിശ്വസ്തതയുള്ള കമ്പനികളിൽനിന്ന് വാങ്ങാമെന്നാണ് നിർദേശം. ഇതിന്റെ ആദ്യഘട്ടമായി ഉത്പന്ന നിർമാതാക്കളെ വിശ്വസനീയമായ കമ്പനികളായി അംഗീകരിക്കണം. അവരുടെ ഉത്പന്നവും ഇതേ വിഭാഗത്തിലെ സർട്ടിഫിക്കേഷൻ സ്വന്തമാക്കിയിരിക്കണമെന്നുമുണ്ട്. അതേസമയം, റിലയൻസ് ജിയോ സാംസങുമായുള്ള ഇടപാടിനാണ് ശ്രമിക്കുന്നത്. സാംസങിന്റെ ഉപകരണങ്ങൾക്ക് സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനുള്ള ശ്രമംതുടരുകയാണ്. 4ജിക്കായി സാംസങിന്റെ ഉപകരണങ്ങളാണ് ജിയോ ഉപയോഗിച്ചത്. രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ 5ജി പരീക്ഷണം നടത്തുന്നതിനും ഇതേ കമ്പനിയുടെ ഉപകരണങ്ങളാണ് ജിയോ താൽക്കാലികമായി പ്രയോജനപ്പെടുത്തിയത്. അതോടൊപ്പംതന്നെ 5ജിക്കായി സ്വന്തം സാങ്കേതിക വിദ്യ ജിയോ വികസിപ്പിക്കുകയുംചെയ്തിട്ടുണ്ട്. അതിനിടെ, ഉപകരണം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനിയായ വാവൈ ടെക്നോളജീസിനോട് കൂടുതൽ രേഖകൾ ഹാജരാക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ കമ്പനികളുടെ ഉപകരണങ്ങൾക്ക് അനുമതി ലഭിക്കുന്നതോടെ രാജ്യത്ത് 5ജി അവതരിപ്പിക്കാനുള്ള ലക്ഷ്യത്തിൽ കമ്പനികൾ ഒരുചുവടുകൂടി മുന്നോട്ടുവെച്ചുവെന്നുപറയാം. Jio gets approval to buy 5G gear from trusted vendors.

from money rss https://bit.ly/32Wmg88
via IFTTT