121

Powered By Blogger

Tuesday, 4 January 2022

ഈ ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ 7.3ശതമാനംവരെ പലിശ ലഭിക്കും

പലിശ പരിമിതമാണെങ്കിലും സുരക്ഷ മുൻനിർത്തിയാണ് മിക്കവാറുംപേർ ബാങ്ക് എഫ്ഡിയിൽ നിക്ഷേപംനടത്തുന്നത്. വിലക്കയറ്റവരുമായി താരതമ്യംചെയ്യുമ്പോൾ നേട്ടമില്ലെന്നതാണ് ബാങ്ക് നിക്ഷേപത്തിന്റെ പരിമിതി. നിക്ഷേപിച്ചതുക നഷ്ടമാകരുതെന്ന ലക്ഷ്യത്തോടെ പരമാവധി പലിശനേടാമെന്നാകും പിന്നെ ചിന്ത. കോവിഡിനുശേഷമാണ് പലിശ നിരക്കിൽ എക്കാലത്തെയും ഇടിവുണ്ടാകുന്നത്. ഈ സാഹചര്യത്തിൽ മുതിർന്ന പൗരന്മാർക്കായി താരതമ്യേന കൂടുതൽ പലിശ നൽകുന്ന നിക്ഷേപ പദ്ധതികൾ ബാങ്കുകൾ അവതരിപ്പിച്ചു. ഏത് ബാങ്കിൽ നിക്ഷേപിച്ചാലാണ് കൂടുതൽ പലിശ ലഭിക്കുന്നതെന്ന് നോക്കാം. 1. മൂന്നുവർഷത്തെ സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നത് 7.30ശതമാനം പലിശയാണ്. നിലവിൽ സ്മോൾ ഫിനാൻസ് ബാങ്കുകൾ ഉൾപ്പടെയുള്ളവയിൽ ഏറ്റവും കൂടുതൽ പലിശയാണ് സൂര്യോദയ് നൽകുന്നത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ മൂന്നുവർഷം കഴിയുമ്പോൾ 1.24 ലക്ഷം രൂപ ലഭിക്കും. 2. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് മൂന്നുവർഷത്തെ നിക്ഷേപത്തിന് നൽകുന്ന പലിശ 7.25ശതമാനമാണ്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധിയെത്തുമ്പോൾ 1.24 ലക്ഷം രൂപയാണ് ലഭിക്കുക. 3. മുതിർന്ന പൗരന്മാർക്ക് മൂന്നുവർഷത്തെ നിക്ഷേപത്തിന് യെസ് ബാങ്ക് നൽകുന്നത് ഏഴുശതമാനം പലിശയാണ്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധിയെത്തുമ്പോൾ 1.23ലക്ഷം രൂപ ലഭിക്കും. 4. സമാന കാലാവധിയുള്ള നിക്ഷേപത്തിന് ആർബിഎൽ ബാങ്ക് നൽകുന്നത് 6.80ശതമാനം പലിശയാണ്. ഒരു ലക്ഷം നിക്ഷേപിച്ചാൽ കാലാവധിയെത്തുമ്പോൾ 1.22 ലക്ഷം ലഭിക്കും. 5. എയു സ്മോൾ ഫിനാൻസ് ബാങ്കിലാകട്ടെ 6.75ശതമാനം പലിശയാണ് ലഭിക്കുക. കൂടുതൽ നിക്ഷേപം സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചെറുകിട ബാങ്കുകൾ താരതമ്യേന ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നത്. ആർബിഐയുടെ അനുബന്ധ സ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ(ഡിഐസിജിസി)അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. ഓരോ ബാങ്കിലെയും പരമാവധി അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് പരിരക്ഷ ലഭിക്കും.

from money rss https://bit.ly/31mmwga
via IFTTT