121

Powered By Blogger

Sunday 7 March 2021

സ്വർണവില പവന് 240 രൂപകൂടി 33,600 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 240 രൂപകൂടി 33,600 രൂപയായി. 4200 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ്വിലഔൺസിന് 0.5ശതമാനം ഉയർന്ന് 1,708.51 ഡോളർ നിലവാരത്തിലാണ്. സാമ്പത്തിക പേക്കേജ് ബിൽ യുഎസ് സെനറ്റിൽ വന്നതോടെയാണ് വിലയിൽ പെട്ടെന്ന് വർധനയുണ്ടായത്. അതേസമയം, ഉയർന്നുനിൽക്കുന്ന ട്രഷറി ആദായവും ഡോളറിന്റെ മുന്നേറ്റവും കൂടുതൽ വർധനവിന് തടയിട്ടു. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 44,731 നിലവാരത്തിലാണ്.

from money rss https://bit.ly/3c7FQPS
via IFTTT

അവധിയും പണിമുടക്കും: ബാങ്കുകൾ നാലുദിവസം പ്രവർത്തിക്കില്ല

തൃശ്ശൂർ: മാർച്ച് 13 മുതൽ നാലു ദിവസം രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം മുടങ്ങും. 13-ന് രണ്ടാം ശനിയാഴ്ച അവധിയാണ്. 14 ഞായറാഴ്ചയും. 15, 16 തീയതികളിൽ ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്കാണ്. മാർച്ച് 11 ശിവരാത്രി ആയതിനാൽ അന്ന് ബാങ്ക് അവധിയാണ്. 11 മുതൽ 16 വരെയുള്ള ആറ് ദിവസങ്ങളിൽ 12-ന് മാത്രമാണ് ബാങ്ക് പ്രവർത്തിക്കുക. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസർമാരും 15, 16 തീയതികളിൽ പണിമുടക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ഒമ്പത് യൂണിയനുകളുടെ ദേശീയ ഐക്യവേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പൊതുമേഖല, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളെ പണിമുടക്ക് ബാധിക്കും. പൊതുമേഖല ജനറൽ ഇൻഷുറസ് സ്വകാര്യവത്കരണത്തിൽ പ്രതിഷേധിച്ച് ജനറൽ ഇൻഷുറസ് ജീവനക്കാർ 17-നും എൽ.ഐ.സി. ഒാഹരി വില്പനയിൽ പ്രതിഷേധിച്ച് എൽ.ഐ.സി. ജീവനക്കാർ 18-നും പണിമുടക്കും.

from money rss https://bit.ly/3rvMCFq
via IFTTT

സെൻസെക്‌സിൽ 282 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,000 തിരിച്ചുപിടിച്ചു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി സൂചികകളിൽ ഉണർവ്. കഴിഞ്ഞയാഴ്ചയിലെ തളർച്ചയിൽനിന്ന് നിഫ്റ്റി 15,000 തിരിച്ചുപിടിച്ചു. സെൻസെക്സ് 282 പോയന്റ് നേട്ടത്തിൽ 50,687ലും നിഫ്റ്റി 77 പോയന്റ് ഉയർന്ന് 15,016ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1201 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 251 ഓഹരികൾ നഷ്ടത്തിലുമാണ്. 99 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് സൂചികകളിൽ പ്രതിഫലിച്ചത്. ഒഎൻജിസി, ആക്സിസ് ബാങ്ക്, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, എച്ച്സിഎൽടെക്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ, ഏഷൻ പെയിന്റ്സ്, ടൈറ്റാൻ, പവർഗ്രിഡ് കോർപ്, നെസ് ലെ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക 2ശതമാനം ഉയർന്നു. മറ്റുസൂചികകളും നേട്ടത്തിലാണ്. Sensex rises 282 points, Nifty tops 15k

from money rss https://bit.ly/3qr9ip4
via IFTTT

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമായി നിത അംബാനി

ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ഭാര്യയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണുമായ നിത അംബാനി വനിതാ ദിനത്തിനു മുന്നോടിയായി സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. 'ഹെർ സർക്കിൾ' (HerCircle.in) എന്ന പേരിലുള്ള ഈ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം സ്ത്രീ ശാക്തീകരണമാണ്. സ്ത്രീകൾക്ക് ആവശ്യമായ സകല വിവരങ്ങളും പങ്കുവയ്ക്കുന്ന ഹെർ സർക്കിൾ പ്ലാറ്റ്ഫോമിലേക്ക് രാജ്യത്തെ മുഴുവൻ വനിതകളെയും സ്വാഗതം ചെയ്യുന്നതായി നിത അംബാനി പറഞ്ഞു. സ്ത്രീകളുടെ ജീവിതം, ആരോഗ്യം, സാമ്പത്തികം, തൊഴിൽ, വ്യക്തിത്വ വികസനം, സാമൂഹ്യ സേവനം, സൗന്ദര്യം, ഫാഷൻ, വിനോദം തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള വീഡിയോകൾ ഹെർ സർക്കിൾ ഗുണഭോക്താക്കൾക്ക് ലഭിക്കും. ആരോഗ്യം, വിദ്യാഭ്യാസം, സംരംഭകത്വം, ധനകാര്യം, ജീവകാരുണ്യം, നേതൃപാടവം എന്നീ വിഷയങ്ങളിലുള്ള സംശയങ്ങൾക്ക് റിലയൻസിലെ വിദഗ്ദ്ധരുടെ മറുപടിയും ലഭിക്കും. നിലവിൽ ഇംഗ്ലീഷിലുള്ള വെബ്സൈറ്റിൽ വൈകാതെ പ്രാദേശിക ഭാഷകളിലുള്ള വീഡിയോകളും ലഭ്യമാക്കും.

from money rss https://bit.ly/3v3dH51
via IFTTT