121

Powered By Blogger

Friday 27 December 2019

ആഘോഷമായി മഹാമേള

കൊച്ചി: രുചിയൂറുന്ന ഭക്ഷ്യവിഭവങ്ങളും വിവിധ സംസ്കാരവും ജനങ്ങൾക്ക് പരിചയപ്പെടുത്തിയ മാതൃഭൂമി മഹാമേളയ്ക്ക് ജനശ്രദ്ധയേറുന്നു. നൂറുകണക്കിനാളുകളാണ് നിത്യേന മേളയുടെ ഭാഗമാകാൻ എത്തുന്നത്. 30-ാം തീയതി വരെ ഉച്ചയ്ക്ക് 12.30 മുതൽ 9.30 വരെയാണ് മേള. പത്ത് സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്ഷണവും ഒരു വീടിനു വേണ്ട എല്ലാ ഗൃഹോപകരണങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുകയാണ് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മാതൃഭൂമി മഹാമേള. ഭക്ഷ്യമേളയോടൊപ്പം ഗൃഹോപകരണങ്ങൾ, ഫ്ളവർ ഷോ, വ്യാപാര മേള, കലാസന്ധ്യകൾ തുടങ്ങി വിവിധ പരിപാടികൾ മേളയിൽ ഉണ്ടാകും. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സാണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ളോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ റെഡ് മൈക്കാണ് മേളയുടെ സംഘാടകർ. കിഡ്സ് സാന്റായിൽനിന്ന് കൈനിറയെ സമ്മാനങ്ങൾ സ്വന്തമാക്കാം ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ മഹോത്സവമാക്കി മാറ്റാനായി കലൂർ ജവാഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന മാതൃഭൂമി മേളയിൽ കിഡ്സ് സാന്റാ എത്തുന്നു. മേളയുടെ ഭാഗമായി ഏഴ് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായാണ് കിഡ്സ് സാന്റാ എന്ന പേരിൽ വിവിധയിനം മത്സരങ്ങൾ അരങ്ങേറുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 കുട്ടികൾക്ക് കിഡ്സ് സാന്റാ മത്സരത്തിൽ പങ്കെടുക്കാം. വെള്ളിയാഴ്ചയാണ് മത്സരങ്ങൾ നടക്കുക. 9544034445 എന്ന നമ്പരിലേക്ക് രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. വീട്ടിലേക്കൊരു കോണി മൂന്ന് അടി മുതൽ അമ്പത് അടി വരെ ഉയരത്തിൽ ജോലി ചെയ്യാവുന്ന അലുമിനിയത്തിൽ വെൽഡ് ചെയ്ത കോണികൾ ഒരു വീട്ടിൽ വളരെ അത്യാവശ്യമാണ്. ഏതുയരത്തിലും സുരക്ഷിതമായി ജോലി ചെയ്യാൻ ഇവ സഹായിക്കും. നിലത്ത് നിന്നു കൊണ്ടുതന്നെ ഉയരങ്ങളിലുള്ള മരച്ചില്ലകൾ മുറിച്ചുമാറ്റാവുന്ന ട്രീ കട്ടറുകളും ഭാരമുള്ള വസ്തുക്കൾ അനായാസം പടികൾ വഴി കയറ്റി ഇറക്കാവുന്ന ഈസ് ട്രോളികളും ഈസി പ്രോഡക്ടിന്റെ സ്റ്റാളിൽ ലഭിക്കും. ഉത്പന്നങ്ങൾ 40 ശതമാനം ഫ്ലാറ്റ് ഓഫറിലാണ് ലഭിക്കുക. സോളാർ സൂര്യറാന്തൽ വീടിനുള്ളിൽ സ്വയം ചാർജാകുന്ന സോളാർ സൂര്യ റാന്തൽ അമ്പത് ശതമാനം സബ്സിഡിയിൽ മേളയിൽ ലഭിക്കും. കറന്റ് പോയാൽ ആറു മണിക്കൂർ കത്തുന്ന ഇൻവെർട്ടർ ബൾബ് 480 രൂപയ്ക്കും മൂന്ന് എൽ.ഇ.ഡി. ബൾബ് 100 രൂപയ്ക്കും ലഭിക്കും. അൾട്രാസോണിക് മെഷീൻ വീട്ടിലെ ക്ഷുദ്രജീവികളെ അകറ്റുന്നതിന് മെഷീനുകൾ. പാറ്റ, പല്ലി, ഈച്ച, എട്ടുകാലി, എലി എന്നിവയെ വീടിനുള്ളിൽനിന്ന് അകറ്റി നിർത്തുന്ന അൾട്രാ സോണിക് മെഷീൻ 300 രൂപയ്ക്ക് ലഭിക്കും.

from money rss http://bit.ly/2MQ4715
via IFTTT

എസ്.യു.ടിയില്‍ സൗജന്യ ഉദരരോഗ ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ്

തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിൽ സൗജന്യ ഉദരരോഗ ശസ്ത്രക്രിയ നിർണയ ക്യാമ്പ് നടത്തുന്നു. ഡിസംബർ 30ന് രാവിലെ 9 മുതൽ 12വരെയാണ് ക്യാമ്പ്. താക്കോൽദ്വാര ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ബൈജു സേനാധിപൻ നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9995901412, 9562035454, 9645001472 എന്നീ നമ്പറുകളിൽ പേര് നൽകേണ്ടതാണ്. വിശദവിവരങ്ങൾ രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ ടെലഫോണിൽ ലഭിക്കും.

from money rss http://bit.ly/2F5JpFP
via IFTTT

പാഠം 53: 2020ല്‍ പുതുതായി തുടങ്ങാം; 12 ശതമാനം ആദായം നേടാം

പുതുവർഷത്തിൽ മികച്ച തുടക്കമാകട്ടെ. ഭാവിയ്ക്കുവേണ്ടി ഇതുവരെ കരുതാത്തവർക്ക് അവസരവും. ആദ്യം സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിക്കുക. അത് വീടുവെയ്ക്കലാകാം. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസമാകാം. വിദേശ വിനോദയാത്രയാകാം, പെൻഷൻപറ്റിയതിനുശേഷമുള്ള ജീവിതമാകാം..എന്തുമാകാം. അതിനായി ചിട്ടയായി ഇപ്പോൾ നിക്ഷേപിച്ചുതുടങ്ങാം. റിസ്ക് എടുക്കാനുള്ള ഓരോരുത്തരുടെയും ശേഷിയനുസരിച്ച് മികച്ച ഫണ്ടുകൾ താഴെ നൽകിയിരിക്കുന്ന പട്ടികയിൽനിന്ന് തിരഞ്ഞെടുക്കാം. നിക്ഷേപംദീർഘകാല ലക്ഷ്യത്തിനാകുമ്പോൾ, അതായത് പത്തുവർഷമെങ്കിലും കഴിഞ്ഞുള്ള കാര്യത്തിനാകുമ്പോൾ റിസ്ക് കൂടുതലുള്ള ഫണ്ടുകളുടെ നഷ്ടസാധ്യത കുറഞ്ഞുവരും. റിസ്ക് കൂടുംതോറും ആദായവും വർധിക്കും. ആവശ്യത്തിന് ടേം ഇൻഷുറൻസും(മണിബാക്കും എൻഡോവ്മെന്റ് പ്ലാനുകളുമല്ല)ഹെൽത്ത് ഇൻഷുറൻസും എമർജൻസി ഫണ്ടും ഉണ്ടെങ്കിൽ നിങ്ങൾക്ക് പ്രതിമാസ എസ്ഐപി ധൈര്യമായി തുടങ്ങാം. അത് മുടക്കംകൂടാതെ മുന്നോട്ടുകൊണ്ടുപോകാൻ അപ്പോൾ കഴിയും. എസ്ഐപി ഇടയ്ക്കുവെച്ച് നിർത്താതിരിക്കാനും ശ്രദ്ധിക്കണം. അതിനുള്ള ആർജവം നിക്ഷേപകൻ കാണിക്കണം. 2020 അതിനുള്ള തുടക്കമാകട്ടെ. താഴെ നൽകിയിട്ടുള്ള പട്ടികയിൽനിന്ന് മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാം. വർഷത്തിലൊരിക്കൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്തി മുന്നോട്ടുപോകാം. നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. ആദ്യമായി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ടുവേണം എസ്ഐപിയായി നിക്ഷേപം നടത്താൻ. Equity: Large cap Fund Return(%) 1year 3 year 5 year Nippon India Large Cap 7.47 14.91 8.99 Axis Bluechip Fund 19.91 21.72 10.97 HDFC Index Fund - Sensex Plan 16.25 17.67 9.61 ICICI Prudential Bluechip Fund 10.77 14.24 9.37 SBI Bluechip Fund 12.44 12.83 9.83 വൻകിട കമ്പനികളിലും അതേസമയം, വളർച്ചാ സാധ്യതയുള്ള മിഡ് ക്യാപ് ഓഹരികളിലുമാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. നേരിയതോതിൽ റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് അനുയോജ്യം. മികച്ച നേട്ടസാധ്യതയും ഫണ്ടിലെ നിക്ഷേപം നൽകുന്നു. അഞ്ചുമുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ട് നിക്ഷേപം നടത്താം. Equity: Large cap & Mid cap Fund Return(%) 1year 3 year 5 year Canara Robeco Emerging Equities Fund 9.57 15.66 12.16 Invesco India Growth Opportunities Fund 11.64 16.73 10.80 Kotak Equity Opportunities Fund 14.03 14.08 10.48 Principal Emerging Bluechip Fund 7.20 13.45 11.09 Sundaram Large and Mid Cap Fund 11.71 15.93 11.18 മികച്ച മൂലധനനേട്ടം നിക്ഷേപകന് നൽകുകയെന് ലക്ഷ്യത്തോടെ വിവിധ വിഭാഗം ഓഹരികളിൽ നിക്ഷേപിക്കുന്നവയാണ് മൾട്ടിക്യാപ് ഫണ്ടുകൾ. താരതമ്യേന മികച്ച നേട്ടം പ്രതീക്ഷിക്കാം. അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ട് നിക്ഷേപം നടത്താം. Equity: Multi cap Fund Return(%) 1year 3 year 5 year Axis Focused 25 Fund 15.89 20.41 13.10 DSP Equity Fund 18.54 16.10 9.71 Canara Robeco Equity Diversified Fund 13.37 17.20 9.12 Kotak Standard Multicap Fund 13.27 15.60 11.30 SBI Focused Equity Fund 16.73 18.38 11.81 റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് യോജിച്ച ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. വളർന്നുവരുന്ന കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കുന്നതിനാൽ താരതമ്യേന റിസ്ക് കൂടുതലാണ്. അതേസമയം, മികച്ച നേട്ടം പ്രതീക്ഷിക്കാം. ഏഴുവർഷമെങ്കിലും മുന്നിൽകണ്ട് എസ്ഐപിയായി നിക്ഷേപം നടത്താം. Equity: Mid cap Fund Return(%) 1year 3 year 5 year Axis Midcap Fund 13.04 19.32 10.32 DSP Midcap Fund 10.09 12.06 10.60 Franklin India Prima Fund 3.55 10.28 9.00 Kotak Emerging Equity Fund 9.10 11.89 10.70 Tata Midcap Growth Fund 6.98 12.56 8.65 അതീവ നഷ്ടസാധ്യതയും അതോടൊപ്പം മികച്ച നേട്ടസാധ്യതയുമുള്ള വിഭാഗമാണ് സ്മോൾ ക്യാപ്. റിസ്ക് എടുക്കാൻ ശേഷിയില്ലാത്തവർ ഈ വിഭാഗത്തിൽ നിക്ഷേപിക്കാതിരിക്കുകയാണ് നല്ലത്. ചുരുങ്ങിയത് ഏഴു മുതൽ പത്തുവർഷംവരെയെങ്കിലുംഎസ്ഐപിയായി നിക്ഷേപിച്ചാൽ മികച്ച നേട്ടം പ്രതീക്ഷിക്കാം. Equity: Small Cap Fund Return(%) 1year 3 year 5 year Axis Small Cap Fund 20.70 15.45 11.88 HDFC Small Cap Fund -9.17 10.98 8.72 L&T Emerging Businesses Fund -8.26 10.36 10.65 Nippon India Small Cap Fund -2.88 10.73 10.20 SBI Small Cap Fund 7.52 15.98 14.43 80സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന ഇഎൽഎസ്എസ് ഫണ്ടുകളാണിവ. വർഷത്തിൽ 1.50 ലക്ഷം രൂപയ്ക്കുവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. മൂന്നുവർഷത്തെ ലോക്ക് ഇൻ പിരിയഡ് ഉണ്ട്. ദീർഘകാല ലക്ഷ്യത്തിനായി നിക്ഷേപിക്കാവുന്ന കാറ്റഗറികൂടിയാണിത്. Equity: ELSS Fund Return(%) 1year 3 year 5 year Aditya Birla Sun Life Tax Relief 96 5.11 13.73 10.31 Axis Long Term Equity Fund 16.22 18.73 11.84 DSP Tax Saver Fund 15.38 14.00 11.06 Invesco India Tax Plan 10.03 14.63 10.19 Kotak Tax Saver Regular Plan 13.91 14.32 9.80 ഡെറ്റിലും ഓഹരിയിലും നിക്ഷേപിക്കുന്ന ഫണ്ടാണിത്. ആദ്യമായി ഓഹരി അധിഷ്ഠിത ഫണ്ടിൽ നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും മുന്നിൽകണ്ടുവേണം നിക്ഷേപം നടത്താൻ. Hybrid: Aggressive Hybrid Fund Return(%) 1year 3 year 5 year Canara Robeco Equity Hybrid Fund 12.39 13.09 9.55 HDFC Hybrid Equity Fund 7.95 10.71 8.79 ICICI Prudential Equity & Debt Fund 9.44 10.77 9.32 Principal Hybrid Equity Fund 2.83 12.00 9.41 SBI Equity Hybrid Fund 14.00 13.83 10.30 feedbacks to: antonycdavis@gmail.com

from money rss http://bit.ly/2F1Jdra
via IFTTT

അടുത്തയാഴ്ച മുതല്‍ എന്‍ഇഎഫ്ടി പണമിടപാടുകള്‍ക്ക് നിരക്കില്ല

2020 മുതൽ നാഷണൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫർ(എൻഇഎഫ്ടി)സൗജന്യമായിരിക്കും. സേവിങ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് റിസർവ് ബാങ്കിന്റെ പുതുവത്സര സമ്മാനമാണിത്. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരി ഒന്നുമുതൽ നെഫ്റ്റ് ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കരുതെന്ന് ആർബിഐ ഡിസംബർ 16ന് വിജ്ഞാപനമിറക്കിയിരുന്നു. നെറ്റ്ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവ വഴിയുള്ള എൻഇഎഫ്ടി ഇടപാടുകൾ ഇതോടെ സൗജന്യമാകും. Furthering Digital Payments – Waiver of Charges – National Electronic Funds Transfer (NEFT) Systemhttps://t.co/yr0Y4prPNS — ReserveBankOfIndia (@RBI) December 16, 2019 ഈയിടെ എൻഇഎഫ്ടി വഴിയുള്ള പണമിടപാടുകൾ 24 മണിക്കൂറും നടത്തുന്നതിന് സൗകര്യമൊരുക്കിയിരുന്നു. ബാങ്ക് അവധിദിവസങ്ങളിലും ഇടപാട് നടത്താം. നേരത്തെ ബാങ്കിന്റെ പ്രവർത്തി ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ വൈകീട്ട് 6.30വരെയാണ് ഈ സംവിധാനംവഴി പണമിടപാട് നടത്താൻകഴിയുക. യുപിഐ, ഐഎംപിഎസ് വഴി നിലവിൽ വൻതുകകൾ കൈമാറാൻ കഴിയില്ല. എൻഇഎഫ്ടി ഇടപാട് 365 ദിവസവും 24 മണിക്കൂറും സാധ്യമായതോടെ ഈ അസൗകര്യം നീങ്ങി. No charges on NEFT online money transfer from next week

from money rss http://bit.ly/2EZJcnN
via IFTTT

നിക്ഷേപവും ഉപഭോഗവും തിരിച്ചുപിടിക്കുക വെല്ലുവിളി -റിസർവ് ബാങ്ക് സാമ്പത്തിക സുസ്ഥിരതാ റിപ്പോർട്ട്

മുംബൈ: വളർച്ചയുടെ രണ്ടു പ്രധാനഘടകങ്ങളായ ഉപഭോഗവും സ്വകാര്യനിക്ഷേപവും തിരിച്ചുപിടിക്കുക വലിയ വെല്ലുവിളിയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ.). വെള്ളിയാഴ്ച പുറത്തിറക്കിയ സാമ്പത്തികസുസ്ഥിരതാ റിപ്പോർട്ടിലാണ് പരാമർശം. നടപ്പുസാമ്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിൽ ഉപഭോഗം കുത്തനെ കുറഞ്ഞു. വളർച്ചനിരക്ക് കുറയുന്ന സാഹചര്യത്തിൽ ഇതുകൂടിയായപ്പോൾ സ്ഥിതി രൂക്ഷമായെന്നും ആർ.ബി.ഐ. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലേക്കുള്ള മൂലധനവരവിൽ പുരോഗതിയുണ്ട്. എന്നാൽ കയറ്റുമതിമേഖലയിലെ പ്രതിസന്ധി രൂക്ഷമാണ്. ആഗോളവിപണികളിലെ മാന്ദ്യമാണ് ഇതിനുകാരണം. കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണവിധേയമാണ്. ഇന്ത്യയിലെ ആഭ്യന്തര സാമ്പത്തികസംവിധാനം വളർച്ച കാണിക്കുന്നില്ല. 'ബ്രെക്സിറ്റ്' വൈകുന്നതും വ്യാപാര- വാണിജ്യ മേഖലകളിലെ പ്രശ്നങ്ങളും എണ്ണവിപണിയിലെ തടസ്സങ്ങളും രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളുമെല്ലാം ആഗോളവളർച്ച കുറയാൻ കാരണമായിട്ടുണ്ട്. ഇതെല്ലാംചേർന്ന് ഉപഭോക്താക്കളുടെ ആത്മവിശ്വാസം ചോർത്തി. ഇതോടെ വ്യാവസായികാന്തരീക്ഷം കലുഷമായി. നിക്ഷേപം കുറഞ്ഞു. ഈ വിഷയങ്ങൾ കൃത്യമായി ഉടൻ പരിഹരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ആഗോള സാമ്പത്തികരംഗം വീണ്ടും വഷളാകുമെന്നും ആർ.ബി.ഐ. പറയുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്ഥ സ്ഥിരതയോടെ നിൽക്കുകയാണ്. വളർച്ച മെച്ചപ്പെട്ടിട്ടില്ല. പൊതുമേഖലാ ബാങ്കുകളിൽ സർക്കാർ അധിക മൂലധനം ലഭ്യമാക്കിയതോടെ ബാങ്കിങ് മേഖല മെച്ചപ്പെട്ടിട്ടുണ്ട്. ഈ സാമ്പത്തികവർഷം പൊതുമേഖലാ ബാങ്കുകളിൽ 70,000 കോടി രൂപ മൂലധനമായി നിക്ഷേപിക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ബാങ്കുകളുടെ കിട്ടാക്കടം 2019 സെപ്റ്റംബറിലെ 9.3 ശതമാനത്തിൽനിന്ന് 2020 സെപ്റ്റംബർ ആകുമ്പോഴേക്കും 9.9 ശതമാനമായി ഉയരാൻ സാധ്യതയുണ്ടെന്നും ആർ.ബി.ഐ. പറയുന്നു. വായ്പാ വളർച്ച കുറയുന്നതിന്റെ പശ്ചാത്തലത്തിലായിരിക്കുമിത്. സാമ്പത്തികവളർച്ചാമുരടിപ്പിന്റെ പശ്ചാത്തലത്തിൽ ബാങ്കിങ് മേഖലയിലെ വായ്പാവളർച്ച കുറയുകയാണ്. സെപ്റ്റംബറിലിത് 8.7 ശതമാനമാണ്. എന്നാൽ സ്വകാര്യബാങ്കുകളിലിത് ഇരട്ടയക്കത്തിലുണ്ട്. 16.5 ശതമാനം. തിരിച്ചടവ് മുടങ്ങുന്ന വായ്പകൾ സ്വകാര്യ- പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനമികവിനെ ബാധിക്കുന്നു. പാപ്പരത്തനിയമപ്രകാരം ഇത് ഒരു പരിധിവരെ പരിഹരിക്കാൻ ശ്രമം നടക്കുന്നതായും ആർ.ബി.ഐ. റിപ്പോർട്ടിൽ പറയുന്നു. Content Highlights:Reserve Bank of India economy

from money rss http://bit.ly/2tVYiIB
via IFTTT

സെന്‍സെക്‌സ് 411 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മൂന്നുദിവസത്തെ തുടർച്ചയായ നഷ്ടത്തിനൊടുവിൽ വിപണിയിൽ മുന്നേറ്റം. നിക്ഷേപകർ ആത്മവിശ്വാസത്തോടെ വിപണിയിൽ ഇടപെട്ടതാണ് സൂചികകൾക്ക് കരുത്തേകിയത്. സെൻസെക്സ് 411.38 പോയന്റ് നേട്ടത്തിൽ 41575.14ലിലും നിഫ്റ്റി 119.30 പോയന്റ് ഉയർന്ന് 12245.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1495 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1019 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 163 ഓഹരികൾക്ക് മാറ്റമില്ല. പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഊർജം, വാഹനം, ലോഹം, ഐടി, ഫാർമ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ, ബിപിസിഎൽ, പവർഗ്രിഡ് കോർപ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, വിപ്രോ, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. യുഎസ്-ചൈന വ്യാപാര ഉടമ്പടി ഉടനെ യാഥാർഥ്യമാകുമെന്ന ആത്മവിശ്വാസമാണ് നിക്ഷേപകർക്ക് പ്രചോദനമായത്. ഇതേതുടർന്ന് ആഗോള വിപണികളെല്ലാം നേട്ടത്തിലായിരുന്നു. പ്രത്യേകിച്ച് ഏഷ്യൻ സൂചികകൾ. Sensex ends up 411 points at 41,575

from money rss http://bit.ly/2Q19TPq
via IFTTT

പത്ത് ദിവസത്തിനിടെ ഒരുപവന്‍ സ്വര്‍ണത്തിന്റെ വിലയിലുണ്ടായ വര്‍ധന 920 രൂപ

കൊച്ചി: സ്വർണവില പവന് 28,920 രൂപയായി. ഡിസംബർ 13ന് 28,000 രൂപയായിരുന്നു പവന്റെ വില. 13 ദിവസംകൊണ്ടാണ് 920 രൂപയുടെ വർധനവുണ്ടായത്. 3615 രൂപയാണ് ഗ്രാമിന്റെ വില. ഡിസംബർ 13ലെ 3,500 രൂപയിൽനിന്ന് 115 രൂപയാണ് ഗ്രാമിന്റെ വിലയിൽ വർധനവുണ്ടായത്. ഇതിനുമുമ്പ് പവന്റെ വില ഡിസംബർ നാലിന് 28,640 രൂപയായി ഉയർന്നിരുന്നു. തുടർന്ന് ഓരോദിവസവും വില ഇടിയുകയായിരുന്നു. ഡിസംബർ 13ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 28,000 രൂപയിലെത്തുകയും ചെയ്തു. ഡിസംബർ 17ന് വില വീണ്ടും ഉയർന്ന് 28,360ലെത്തിയെങ്കിലും പിന്നീടുള്ള അഞ്ചുദിവസവും വില മാറ്റമില്ലാതെ തുടർന്നു. പിന്നീടാണ് വീണ്ടും വിലവർധിച്ചത്. ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തുടർച്ചയായി വർധിച്ച ആഗോള വിപണിയിലെ സ്വർണവിലയിൽ ഇന്ന് ഇടിവാണുണ്ടായത്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് ഒരുശതമാനം വിലയിടിഞ്ഞ് 1,509.56 ഡോളറായി. 17 മാസം നീണ്ടുനിന്ന് യുഎസ്-ചൈന താരിഫ് തർക്കങ്ങളെതുടർന്ന് ഈവർഷം സ്വർണവിലയിൽ 18 ശതമാനമാണ് വർധനവുണ്ടായത്.

from money rss http://bit.ly/2SqaWKe
via IFTTT