121

Powered By Blogger

Friday, 27 December 2019

സെന്‍സെക്‌സ് 411 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മൂന്നുദിവസത്തെ തുടർച്ചയായ നഷ്ടത്തിനൊടുവിൽ വിപണിയിൽ മുന്നേറ്റം. നിക്ഷേപകർ ആത്മവിശ്വാസത്തോടെ വിപണിയിൽ ഇടപെട്ടതാണ് സൂചികകൾക്ക് കരുത്തേകിയത്. സെൻസെക്സ് 411.38 പോയന്റ് നേട്ടത്തിൽ 41575.14ലിലും നിഫ്റ്റി 119.30 പോയന്റ് ഉയർന്ന് 12245.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1495 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1019 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 163 ഓഹരികൾക്ക് മാറ്റമില്ല. പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഊർജം, വാഹനം, ലോഹം, ഐടി, ഫാർമ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, കോൾ ഇന്ത്യ, ബിപിസിഎൽ, പവർഗ്രിഡ് കോർപ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, വിപ്രോ, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. യുഎസ്-ചൈന വ്യാപാര ഉടമ്പടി ഉടനെ യാഥാർഥ്യമാകുമെന്ന ആത്മവിശ്വാസമാണ് നിക്ഷേപകർക്ക് പ്രചോദനമായത്. ഇതേതുടർന്ന് ആഗോള വിപണികളെല്ലാം നേട്ടത്തിലായിരുന്നു. പ്രത്യേകിച്ച് ഏഷ്യൻ സൂചികകൾ. Sensex ends up 411 points at 41,575

from money rss http://bit.ly/2Q19TPq
via IFTTT