Story Dated: Wednesday, February 11, 2015 02:35
കോഴിക്കോട്: നഗരറോഡ് വികസന പദ്ധതി കോഴിക്കോട്ട് പൂര്‍ത്തിയാകുന്നതോടെ നഗരത്തിന്റെ മുഖഛായ മാറുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ്. പദ്ധതിയില്‍ ഉള്‍പെട്ട ആറ് റോഡുകളുടെ പണി ഉടന്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു.
കോഴിക്കോട് അരയിടത്ത് പാലം ബൈപ്പാസ് റോഡ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരുവനന്തപുരം ജില്ലയിലാണ് ആദ്യമായി നഗരറോഡ് വികസന പദ്ധതി നടപ്പിലാക്കിയത് അന്താരാഷ്ര്‌ട നിലവാരമുള്ള റോഡുകളാണ് അവിടെ നിര്‍മിച്ചത്.ഇതേ രീതിയിലാവും കോഴിക്കോടെ റോഡുകളും പൂര്‍ത്തിയാക്കുക. ഇതിനായി 254.34 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചരിക്കുന്നത്.കൂടാതെ പതിനഞ്ച് വര്‍ഷത്തെ പരിപാലന വ്യവസ്‌ഥയോടെയായിരിക്കും റോഡുകളുടെ നിര്‍മാണമെന്നും മന്ത്രി വ്യക്‌തമാക്കി.ഇപ്പോള്‍ ഉപയോഗ ശൂന്യമായ കോതി അപ്രോച്ച് പാലത്തിന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്.
പുതിയ പാലത്തിലെ പാലം നിര്‍മാണത്തിനായി ബന്ധപ്പെട്ടവരുടെ യോഗം ഉടന്‍ വിളിച്ച് ചേര്‍ക്കും, കൂടാതെ പന്നിയങ്കര റെയില്‍വേ ഓവര്‍ബ്രിഡ്‌ജ് പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ചടങ്ങില്‍ മന്ത്രി എം.കെ മുനീര്‍ അധ്യക്ഷനായി,കെ.സി ആസിഫ് സ്വാഗതം പറഞ്ഞു. നബീബ് റഹ്‌മാന്‍,കലക്‌ടര്‍ സി.എ ലത,മൊയ്‌തീന്‍ കോയ,എന്‍.സി അബൂബക്കര്‍,കെ.ശ്രീകുമാര്‍,പി.കിഷന്‍ചന്ദ് എന്നിവര്‍ പങ്കെടുത്തു.
from kerala news edited
via IFTTT