121

Powered By Blogger

Tuesday, 10 February 2015

കൈരളി നികേതന്‍ സ്‌കൂള്‍ യുവജനോത്സവം








കൈരളി നികേതന്‍ സ്‌കൂള്‍ യുവജനോത്സവം


Posted on: 10 Feb 2015



വിയന്ന: ഇന്ത്യന്‍ കാത്തലിക് കമ്മ്യുണിറ്റിയുടെ (ഐസിസി) കീഴിലുള്ള കൈരളി നികേതന്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്ന യുവജനോത്സവം ഏപ്രില്‍ 6 ന് (ഈസ്റ്റര്‍ തിങ്കള്‍) ആരംഭിക്കും. വിയന്നയിലെ 22-ാമത്തെ ജില്ലയിലുള്ള സ്റ്റഡ്‌ലൗ പള്ളിയുടെ ഹാളിലാണ് ആദ്യപാദ മത്സരങ്ങള്‍ നടക്കുന്നത്. മത്സരങ്ങള്‍ ഉച്ചയ്ക്ക് 1 മണിയ്ക്ക് തുടങ്ങി വൈകീട്ട് 8 മണിയ്ക്ക് സമാപിക്കും. ചിത്രരചനാമത്സരങ്ങള്‍ ഏപ്രില്‍ 11 ന് കൈരളി നികേതന്‍ സ്‌കൂളില്‍ (എബേന്‍ദോര്‍ഫാര്‍സ്ട്രാസെ 8) ഉച്ചകഴിഞ്ഞ് 3.45 മുതല്‍ 6 മണി വരെയായിരിക്കും.

പ്രസംഗം, സംഗീതം, ചെറുകഥ, മോണോആക്ട്, മിമിക്രി, പ്രച്ഛന്നവേഷം തുടങ്ങിയ ഇനങ്ങളായിരിക്കും ഏപ്രില്‍ 6ന് നടക്കുന്നത്. ജാതിമതഭേദമെന്യേ 5 വയസ്സിനു മുകളിലും 25 വയസ്സിനു താഴെയും പ്രായമുള്ളവര്‍ക്ക് മത്സരിക്കാം. ഓസ്ട്രിയായില്‍

സ്ഥിരതാമസമാക്കിയ എല്ലാ മലയാളികള്‍ക്കും (മാതാപിതാക്കളില്‍ ഒരാളെങ്കിലും മലയാളി ആയിരിക്കണം) കൈരളിനികേതന്‍ സംഘടിപ്പിയ്ക്കുന്ന യുവജനോത്സവത്തില്‍ പങ്കെടുക്കാവുന്നതാണ്.


മുന്നാം പാദ മത്സരങ്ങളായ നൃത്ത ഇനങ്ങളുടെ തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കും. ഐസിസി വിയന്നയുടെ അസിസ്റ്റന്റ് ചാപ്ലെയ്ന്‍ ഫാ.ജോയി പ്ലാത്തോട്ടത്തില്‍ ചെയര്‍മാനായ പതിനഞ്ചംഗ കമ്മറ്റി മത്സരങ്ങളുടെ ഒരുക്കുങ്ങള്‍ നടത്തിവരുന്നതായി സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ജോഷിമോന്‍ ഏര്‍ണാകേരില്‍ പറഞ്ഞു. വിശദ വിവരങ്ങളും അപേക്ഷ ഫോറവും ഐസിസിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.





വാര്‍ത്ത അയച്ചത് : ജോബി ആന്റണി












from kerala news edited

via IFTTT