121

Powered By Blogger

Tuesday, 10 February 2015

മെല്‍ബണില്‍ വി.അല്‍ഫോന്‍സമ്മയുടെ തിരുന്നാള്‍ ആഘോഷം











മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ഇടവകയുടെ മധ്യസ്ഥയായ വി.അല്‍ഫോന്‍സമ്മയുടെ തിരുന്നാള്‍ ഫിബ്രവരി 14,15 തീയതികളില്‍ ആഘോഷിക്കുന്നു. ഡിസംബര്‍ 14 മുതലുള്ള ഒന്‍പത് ഞായറാഴ്ചകളിലായി നടന്ന തിരുന്നാളിന് ഒരുക്കമായുള്ള നൊവേന സമാപിച്ചു. ഫിബ്രവരി 14 ന് രാവിലെ 10.30ന് ക്രയ്ഗിബേണ്‍ ഔര്‍ ലേഡീസ് പള്ളിയില്‍ വച്ച് കത്തീഡ്രല്‍ ഇടവക വികാരി ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി കൊടിയേറ്റം നിര്‍വ്വഹിച്ചു കൊണ്ട് തിരുന്നാളോഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ചാന്‍സിലര്‍ ഫാ.മാത്യു കൊച്ചുപുരക്ക്‌യല്‍ വചന സന്ദേശം നല്‍കും. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മതബോധന ക്ലാസ്സുകളില്‍ മികവു പുലര്‍ത്തിയ കുട്ടികള്‍ക്കും പുല്‍ക്കൂട് മത്സരത്തില്‍ വിജയികളായവര്‍ക്കുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ഫിബ്രവരി 15 ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ പിതാവ് മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന പള്ളി ചുറ്റിയുള്ള രാജകീയ പ്രദക്ഷിണത്തില്‍ ഇടവകാഗങ്ങളുടെ നേതൃത്വത്തിലുള്ള ശിങ്കാരി മേളവും മെല്‍ബണ്‍ മാള്‍ട്ടീസ് കമ്മ്യൂണിറ്റിയുടെ 25 ഓളം കലാകാരന്‍മാര്‍ അണിനിരക്കുന്ന ബാന്‍ഡ് സെറ്റും ഉണ്ടായിരിക്കും. വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള ഈ മനോഹര പ്രദക്ഷിണത്തില്‍ കൊടികളും മുത്തുക്കുടകളും ഏന്തികൊണ്ട് ജാതിമത ഭേദമെന്യെ മെല്‍ബണിലെ എല്ലാ ജനങ്ങളും പങ്കെടുക്കും.


തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ വച്ച് മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ഇടവകയുടെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും കത്തീഡ്രല്‍ നിര്‍മ്മാണത്തിന്റെ ധനശേഖരാര്‍ത്ഥം നടത്തിയ കൂപ്പണിന്റെ നറുക്കെടുപ്പും മാര്‍ ബോസ്‌കോ പുത്തൂര്‍ പിതാവ് നിര്‍വ്വഹിക്കും. സ്‌നേഹ വിരുന്നോടെ തിരുന്നാളോഘോഷങ്ങള്‍ സമാപിക്കും.


32 പ്രസുദേന്തിമാരാണ് ഈ വര്‍ഷം തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നത്. ഇടവക വികാരി ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി, ജനറല്‍ കണ്‍വീനര്‍ സ്റ്റാലിന്‍ അഗസ്റ്റിന്‍ ജോ.കണ്‍വീനര്‍ സന്‍ജു ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. സെബാസ്റ്റ്യന്‍ തട്ടില്‍, ജസ്റ്റിന്‍ പള്ളിയാന്‍-ലിറ്റര്‍ജി, മോറിസ് പള്ളത്ത്-ഗായകസംഘം, ജെയ്‌സ്റ്റോ ജോസഫ്, തോമസ് ചുമ്മാര്‍, പോള്‍ സെബാസ്റ്റ്യന്‍-പ്രദക്ഷിണം, അസ്സീസ് മാത്യു-സ്‌നേഹവിരുന്ന്, ബെന്നി സെബാസ്റ്റ്യന്‍-പബ്ലിസിറ്റി,ഷാജി വര്‍ഗ്ഗീസ്,ജോര്‍ജ് മാത്യൂസ്, ക്ലീറ്റസ് ചാക്കോ-ഡെക്കറേഷന്‍, പാര്‍ക്കിങ്ങ്-ഷിജി തോമസ്, ദിലീപ് ജോണ്‍, ജോബി ഫിലിപ്പ്, ഗ്ലാഡിസ് സെബാസ്റ്റ്യന്‍-ട്രോഫി, സമ്മാനം, തോമസ് സെബാസ്റ്റ്യന്‍, സിബി ഐസക്-നേര്‍ച്ച, കഴുന്ന്, ഫോട്ടോ & വീഡിയോ-ഡെന്നി തോമസ് തുടങ്ങിയ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.


ഇടവക മധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ.ഫ്രാന്‍സിസ് കോലഞ്ചേരി അറിയിച്ചു.





വാര്‍ത്ത അയച്ചത് : പോള്‍ സെബാസ്റ്റ്യന്‍










from kerala news edited

via IFTTT