കുവൈത്ത്: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി നടത്തിയ തകര്‍പ്പന്‍ പ്രകടനം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണ് സൂചിപ്പിക്കുന്നതെന്ന് ഫോക്കസ് ഇന്റര്‍നാഷണല്‍ കുവൈത്ത് അഭിപ്രായപ്പെട്ടു. ഇന്ത്യ ഒരു മതേതര രാജ്യമായി തുടരുമോ എന്ന് സുപ്രീം കോടതിപോലും ആശങ്കപ്പെട്ട സാഹചര്യത്തില്‍ ഈ വിജയം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോകാനും ജനങ്ങളര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാനും കെജ്‌റിവാളിനും സംഘത്തിനും സാധിക്കട്ടെയെന്ന് ഫോക്കസ് ആശംസിച്ചു.
യോഗത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അന്‍വര്‍ സാദത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സലഫി, ചെയര്‍മാന്‍ എം.ടി മുഹമ്മദ്, അബൂബക്കര്‍ സിദ്ധീഖ് മദനി, വി.എ മൊയ്തുണ്ണി, ഫോക്കസ് മുന്‍ സെക്രട്ടറി മനാഫ് മാത്തോട്ടം, ചെയര്‍മാന്‍ അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.
from kerala news edited
via IFTTT