താഹിറിനും ഫര്‍ഹാനും ടോസ്റ്റ് മാസ്റ്റര്‍ പുരസ്‌കാരങ്ങള്‍
Posted on: 10 Feb 2015
ജിദ്ദ: ടോസ്റ്റ്മാസ്റ്റര്‍ ഇന്റര്‍നാഷണല്‍ 2013-14 ലെ ഡിസ്ട്രിക്റ്റ് 79 ഏറ്റവും നല്ല ഏരിയാ ഗവര്‍ണര്‍ അവാര്‍ഡ് ഠങ താഹിറും ഏറ്റവും നല്ല ഠങ അവാര്‍ഡ് ഠങ ഫര്‍ഹാനും നേടി. അബ്ദുല്‍ ലത്തിഫ് ജമീല്‍ കമ്പനിയിലെ സീനിയര്‍ ഡെവലപ്‌മെന്റ് മാനേജറായ താഹിര്‍ 2005 ലാണ് ടോസ്റ്റ്മാസ്റ്ററില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. കമ്പനി ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റായ അദ്ദേഹം നിരവധി അവാര്‍ഡുകള്‍ മുമ്പും നേടിയിട്ടുണ്ട്.
ഗ്രീന്‍ ക്ലബ്ബിന്റെ പ്രസിഡന്റായ ഫര്‍ഹാന്‍, ഹിഷാം സുവിദി കമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജരാണ്. താഹിറും ഫര്‍ഹാനും ജിദ്ദയിലെ പ്രമുഖ ക്ലബ്ബായ ഗ്രീന്‍ ക്ലബ്ബിന്റെ സ്ഥാപക മെംബറാണ്. ഗ്രീന്‍ ക്ലബ്ബ് ഒരുക്കിയ പ്രത്യേക ചടങ്ങില്‍ സീനിയര്‍ ടോസ്റ്റ്മാസ്റ്ററും ഗ്രീന്‍ ക്ലബ്ബ് പ്രതിനിധി (വഴികാട്ടി)യുമായ മുഹമ്മദ് ഹനീഫ്, ഇരുവര്‍ക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റും കൈമാറി.
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT