യൂത്ത് ഇന്ത്യ പ്രവാസി സാഹിത്യ പുരസ്‌കാരം
Posted on: 11 Feb 2015
അബ്ബാസിയ: മൂന്നാമത് യൂത്ത് ഇന്ത്യ പ്രവാസി സാഹിത്യപുരസ്‌കാര സമര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഫിബ്രവരി 13 ന് വൈകീട്ട് 6 മണിക്ക് അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ വെച്ചാണ് പുരസ്‌കാര സമര്‍പ്പണം. മലയാളിയുടെ ഒരു നൂറ്റാണ്ടുകാലത്തെ പ്രവാസാനുഭവങ്ങള്‍ നോവല്‍ രൂപത്തില്‍ സംവേദനം ചെയ്ത എം.മുകുന്ദന്റെ പ്രവാസം എന്ന കൃതിയാണ് അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. പൊതുസമ്മേളനത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന അധ്യക്ഷന്‍ ടി.മുഹമ്മദ് വേളം മുഖ്യപ്രഭാഷണം നിര്‍വഹിക്കും. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പരുപാടിയില്‍ മലയാളത്തിലെ പ്രമുഖ സാഹിത്യങ്ങള്‍ ഉള്‍പ്പെടുത്തി പുസ്തക പ്രദര്‍ശനവും വില്‍പനയും ഉണ്ടായിരിക്കും. ബെന്യാമിന്റെ ആടുജീവിതം, ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പുകള്‍ എന്നീ കൃതികളാന്ന് മുന്‍ വര്‍ഷങ്ങളില്‍ യൂത്ത് ഇന്ത്യ സാഹിത്യ പുരസ്‌കാരം കരസ്ഥമാക്കിയത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 97891779
പി.സി.ഹരീഷ്
from kerala news edited
via IFTTT