കുവൈത്തില്‍ മെട്രോ മെഡിക്കല്‍ സെന്റര്‍
Posted on: 10 Feb 2015
കുവൈത്ത്: കുവൈത്തില്‍ വൈദ്യചികിത്സ രംഗത്ത് അതി പ്രശസ്തരും പ്രഗത്ഭരുമായ ഡോക്ടര്‍മാരുടെ സാന്നിധ്യം ഉറപ്പാക്കിക്കൊണ്ട് അത്യാധുനിക ആരോഗ്യ സേവനം സമസ്ത മേഖലയിലുള്ളവര്‍ക്ക് തുല്യപ്രാധാന്യത്തോടെ ഉറപ്പ് വരുത്തുവാന്‍ മെട്രോ മെഡിക്കല്‍ സെന്റര്‍ എന്ന നാമത്തില്‍ ഫര്‍വാനിയയില്‍ ഉടന്‍ ആരംഭിക്കുന്നു. അതിന്റെ ഭാഗമായ മെട്രോ ഫാര്‍മസിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച പാര്‍ലമെന്റ് കാര്യനിയമോപദേഷ്ടാവ് അബ്ദുല്‍ ലത്തീഫ് അല്‍ മുനവ്വറും അബ്ബാസിയ പോലീസ് മേധാവി അബുജാബിര്‍ അല്‍സുലൈമാനും നിര്‍വഹിച്ചു. പരിപാടിയില്‍ സ്വദേശികളും വിദേശികളുമടങ്ങുന്ന കുവൈത്തിലെ സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. കുറഞ്ഞ ചിലവില്‍ എല്ലാ വിഭാഗം ആളുകള്‍ക്കും അത്യാധുനിക ആരോഗ്യസേവനം തുല്യപ്രാധാന്യത്തോടെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭമായ മെട്രോ മെഡിക്കല്‍ സെന്റര്‍ കുവൈത്ത് ഫര്‍വാനിയയില്‍ ഒരുങ്ങുന്നതെന്ന് മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് സി.ഇ.ഒ. മുസ്തഫ ഹംസ, ജനറല്‍ മാനേജര്‍ ഇബ്രാഹിം കുട്ടി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ബിജി ബഷീര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിദ്ധീക്ക് വലിയകത്ത് എന്നിവര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
from kerala news edited
via IFTTT