Story Dated: Tuesday, February 10, 2015 01:33
കൊച്ചി: മയക്കുമരുന്ന് കേസില്‍ പ്രതികള്‍ക്കു പിന്നില്‍ വന്‍ മാഫിയയുണ്ടെന്ന് പോലീസിന്റെ വെളിപ്പെടുത്തല്‍. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പോലീസ് ഈ റിപ്പോര്‍ട്ട് നല്‍കിയത്. കേസിലെ ഒന്നും രണ്ടും പ്രതികളായ രേശ്മയും ബ്ലെസ്സിയും മയക്കുമരുന്ന് മാഫിയയുടെ കണ്ണികളാണ്്. കൊക്കെയ്ന്‍ ഉപയോഗിക്കുക മാത്രമല്ല, ഇവര്‍ വില്പനയും നടത്തിയിരുന്നു. കൊക്കെയ്ന്‍ വാങ്ങുന്നതിന് പലരും ഇവരുടെ ഫഌറ്റില്‍ എത്തിയിരുന്നു. ഇവര്‍ക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ പോലീസിന്റെ റിപ്പോര്‍ട്ടിനെ പ്രതിഭാഗം അഭിഭാഷകര്‍ എതിര്‍ത്തു. താര പരിവേഷം ലഭിക്കുന്നതിനാണ് പോലീസ് കേസ് വലിച്ചുനീട്ടുന്നതെന്നും പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് മതിയായ കാരണം കാണിച്ചിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
ഈ വാദം പരിഗണിച്ച കോടതി പ്രതികളെ ഈ മാസം 24 വരെ റിമാന്‍ഡ് ചെയ്തു. നടന്‍ ഷൈന്‍ ടോം ചാക്കോയെയും നാലു യുവതികളെയുമാണ് റിമാന്‍ഡ് ചെയ്തത്.
from kerala news edited
via IFTTT