121

Powered By Blogger

Tuesday, 10 February 2015

ഉപതെരഞ്ഞെടുപ്പ് :ശ്രീരംഗം മണ്ഡലത്തില്‍ നിന്ന് 48.76 ലക്ഷം രൂപ പിടിച്ചെടുത്തു









Story Dated: Tuesday, February 10, 2015 02:18



ചെന്നൈ: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത രാജിവച്ച ശ്രീരംഗം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഈ മാസം 13ന് നടക്കും. എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ, ബി.ജെ.പി, സി.പി.എം കക്ഷികള്‍ ശക്തമായി പ്രചരണ രംഗത്തുള്ള മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനും കര്‍ശന പരിശോധനയാണ് നടത്തുന്നത്. മണ്ഡലത്തില്‍ നിന്നും ഇതിനകം 48, 76,500 രൂപ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 17,250 വാഹനങ്ങള്‍ കമ്മിഷന്‍ സ്‌ക്വാഡ് പരിശോധിച്ചു. ഫഌയിംഗ് സ്‌ക്വാഡുകള്‍ക്കു പുറമേ 12 സ്‌ക്വാഡുകളെ കൂടി പരിശോധനയ്ക്ക് നിയോഗിച്ചിട്ടുണ്ടെന്നൂം കമ്മിഷന്‍ അറിയിച്ചു.










from kerala news edited

via IFTTT