121

Powered By Blogger

Tuesday, 10 February 2015

കയ്യെഴുത്ത് മാസികകള്‍ പ്രകാശനം ചെയ്തു








കയ്യെഴുത്ത് മാസികകള്‍ പ്രകാശനം ചെയ്തു


Posted on: 10 Feb 2015







ദോഹ: ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ വനിത വിഭാഗം തയ്യാറാക്കിയ അഞ്ച് കയ്യെഴുത്ത് മാസികകള്‍ പ്രകാശനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരായ റസാഖ് പാലേരി, ശ്രീജ നെയ്യാറ്റിന്‍കര, ദോഹയിലെ പ്രമുഖ എഴുത്തുകാരി ഷീല ടോമി, ഇസ്ലാമിക് അസോസിയേഷന്‍ വനിത വിഭാഗം പ്രസിഡന്റ് മെഹര്‍ബാന്‍ ജനറല്‍ സെക്രട്ടറി താഹിറ ബീവി എന്നിവരാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ലോകത്ത് നടക്കുന്ന അനീതിക്കെതിരെ സ്ത്രീകള്‍ മുന്നിട്ടിറങ്ങണമെന്നും സകല തിന്‍മകള്‍ക്കുമെതിരെ അവരുടെ തൂലിക പടവാളായി ഉപയോഗിക്കണമെന്നും പരിപാടിയില്‍ സംസാരിച്ച ശ്രീജ നെയ്യാറ്റിന്‍കര പറഞ്ഞു. മാഗസിന്‍ കേന്ദ്ര കണ്‍വീനര്‍ സാറ സുബൈര്‍ സമര്‍പ്പണ പ്രസംഗം നടത്തി. മുന അബുലൈസ്, സുമയ്യ മുഹമ്മദ്, ഷാദിയ ഷരീഫ് എന്നിവര്‍ സംസാരിച്ചു. ഇസ്ലാമിക് അസോസിയേഷന്‍ വനിത വിഭാഗം പ്രസിഡന്റ് മെഹര്‍ബാന്‍ കെ.സി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി താഹിറ ബീവി സ്വാഗതവും സാറ സുബൈര്‍ നന്ദിയും പറഞ്ഞു. ശ്രീജ നെയ്യാറ്റിന്‍കരക്കുളള ഉപഹാരം മൊഹര്‍ബാന്‍ കെ.സി നല്‍കി.




അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT