ബദല്‍ രാഷ്ട്രീയത്തിന് കരുത്ത് പകരും: സോഷ്യല്‍ ഫോറം
Posted on: 11 Feb 2015
ദമ്മാം: വര്‍ഗീയ ഫാസിസ്റ്റുകളെയും നിലപാടുകള്‍ മറന്ന പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെയും തൂത്തെറിഞ്ഞ ഡല്‍ഹിയിലെ തിരഞ്ഞെടുപ്പു ഫലം ജനകീയ ബദല്‍ രാഷ്ട്രീയത്തിന് കരുത്തു പകരുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് ചിന്തകള്‍ പുലര്‍ത്തുന്ന കക്ഷികള്‍ക്ക് ശുഭപ്രതീക്ഷയാണ് ഡല്‍ഹി നല്‍കുന്നത്. രണ്ടിലൊന്നു തിരഞ്ഞെടുക്കേണ്ട നിവൃത്തികേടിന്റെ രാഷ്ട്രീയം കഴിഞ്ഞിരിക്കുന്നുവെന്ന് മനസ്സിലാക്കി തിരുത്താനുള്ള ശ്രമം കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ നിന്നുണ്ടാവണമെന്നും പ്രസിഡന്റ് വസീം സാദിഖലി ജനറല്‍ സെക്രട്ടറി നാസര്‍ കൊടുവള്ളി ആവശ്യപ്പെട്ടു.
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT