121

Powered By Blogger

Tuesday, 10 February 2015

ബീഹാറില്‍ രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നു; അടവുകള്‍ ഡല്‍ഹിയിലേക്ക്‌









Story Dated: Wednesday, February 11, 2015 11:30



mangalam malayalam online newspaper

പാറ്റ്‌ന: ഭരണപരമായ പ്രതിസന്ധി അരങ്ങേറുന്ന ബീഹാറിലെ രാഷ്‌ട്രീയനാടകം സംസ്‌ഥാനം വിട്ട്‌ ഡല്‍ഹിയിലേക്ക്‌. സംസ്‌ഥാനസര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ ജെഡി(യു) നേതാവ്‌ നിതീഷ്‌കുമാര്‍ ഇന്ന്‌ രാഷ്‌ട്രപതിയെ കാണും. വൈകിട്ട്‌ ഏഴുമണിക്കാണ്‌ കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി ലഭിച്ചിട്ടുള്ളത്‌.


തന്നോടൊപ്പം നില്‍ക്കുന്ന 130 എംഎല്‍എമാരുടെ സംഘത്തോടെ പ്രത്യേക വിമാനത്തില്‍ ഇന്നലെ രാത്രിയില്‍ തന്നെ എംഎല്‍എമാരുടെ സംഘം ഡല്‍ഹിയില്‍ എത്തിയത്‌. എന്നാല്‍ എംഎല്‍എമാര്‍ക്ക്‌ എല്ലാവര്‍ക്കും രാഷ്‌ട്രപതിയെ കാണാന്‍ കഴിയില്ല. 14 അംഗ പ്രതിനിധി സംഘത്തെ കാണാം എന്നാണ്‌ രാഷ്‌ട്രപതി നല്‍കിയിട്ടുള്ള മറുപടി. 20 ാം തീയതി ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‌ മുമ്പായി അധികാരത്തില്‍ ഏറാനുള്ള നീക്കമാണ്‌ നിതീഷ്‌ നടത്തുന്നത്‌.


നിതീഷിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സമാജ്‌വാദിപാര്‍ട്ടി മുലായം, ആര്‍ജെഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവ്‌ എന്നിവരുടേയും പിന്തുണയുണ്ട്‌. ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്നാണ്‌ നിതീഷിന്റെ നിലപാട്‌. സഖ്യകക്ഷികളുടേതടക്കം 130 എം.എല്‍.എമാരെ കഴിഞ്ഞ ദിവസം രാജ്‌ഭവനു മുന്നില്‍ അണിനിരത്തിയ നിതീഷ്‌കുമാര്‍ വിവിധ പാര്‍ട്ടി നേതാക്കളില്‍ നിന്നുള്ള പിന്തുണക്കത്തുകള്‍ ഗവര്‍ണര്‍ കേസരിനാഥ്‌ ത്രിപാഠിക്കു സമര്‍പ്പിച്ചിരുന്നു.


തനിക്കാണു നിയമസഭയില്‍ ഭൂരിപക്ഷമെന്നു വ്യക്‌തമായിട്ടും ജിതന്‍ റാം മാഞ്ചിയെ നീക്കി തന്നെ മുഖ്യമന്ത്രി സ്‌ഥാനത്തേക്കു ക്ഷണിക്കാന്‍ ഗവര്‍ണര്‍ വൈകുന്നതിനു നീതീകരണമില്ലെന്നാണു നിതീഷിന്റെ നിലപാട്‌.നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന്‌ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചതിനു ശേഷം മാഞ്ചി അവകാശപ്പെട്ടിരുന്നു.


ഭൂരിപക്ഷമില്ലെന്ന്‌ ഉറപ്പായിട്ടും വൃഥാ വെല്ലുവിളി നടത്തുന്ന മാഞ്ചിക്കു പിന്നില്‍ ആരാണെന്ന്‌ ഇതില്‍നിന്നു വ്യക്‌തമാണെന്ന്‌ ബി.ജെ.പിയെയും മോഡിയെയും വ്യംഗ്യമായി സൂചിപ്പിച്ച്‌ നിതീഷ്‌ പറഞ്ഞു. 20ന്‌ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാമെന്നാണു മാഞ്ചി പറയുന്നത്‌. ഇത്‌ എം.എല്‍.എമാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കാന്‍ വേണ്ടിയാണെന്നും നിതീഷ്‌ ആരോപിച്ചു.










from kerala news edited

via IFTTT