Story Dated: Wednesday, February 11, 2015 10:22
ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ എന്നതുപോലെ ഡല്‍ഹി നിയമസഭയിലും ഇത്തവണ പ്രതിപക്ഷ നേതാവ് ഉണ്ടായേക്കില്ല. കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസിനോട് കാണിക്കുന്നത് പോലെയുള്ള സമീപനം തങ്ങള്‍ എടുക്കില്ലെന്ന് എഎപി പറഞ്ഞിട്ടുണ്ടെങ്കിലും ബിജെപി പ്രതിപക്ഷ നേതൃസ്‌ഥാനത്തിനുള്ള അവകാശം ഉന്നയിക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.
പ്രതിപക്ഷ നേതൃപദവി ലഭിക്കാന്‍ സഭയുടെ ആകെ അംഗബലത്തിന്റെ 10% അംഗങ്ങളെ ജയിപ്പിച്ചിരിക്കണമെന്നാണ് ചട്ടം. പ്രതിപക്ഷ നേതൃസ്‌ഥാനത്തിനുള്ള അവകാശം കേവലം ഏഴു സീറ്റ് മാത്രം ആണെങ്കിലും അത്രയും പേരെ പോലും ജയിപ്പിക്കാന്‍ ബിജെപിയ്‌ക്ക് കഴിഞ്ഞിരുന്നില്ല. പതിനഞ്ചു വര്‍ഷം ഭരിച്ചെങ്കിലും കോണ്‍ഗ്രസിനും നിയമസഭയില്‍ ആളില്ല. ഇക്കാര്യം ഉന്നയിച്ചാണ് ബിജെപി കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്‌ഥാനം നിരസിച്ചത്.
കേന്ദ്രത്തില്‍ തങ്ങള്‍ ഈ നിലപാട് എടുത്തിരിക്കേ നിയമസഭയില്‍ അതിന് മാറ്റം വരുത്തേണ്ട എന്ന നിലപാടിലാണ് ബിജെപി. അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതൃപദവി ബിജെപിക്ക് വിട്ടുകൊടുക്കാന്‍ തയാറാണെന്ന് ആം ആദ്‌മി പാര്‍ട്ടി തയ്യാറാണെങ്കിലും ബിജെപി ഇത് സ്വീകരിക്കില്ലെന്നാണ് സൂചനകള്‍. മാത്രവുമല്ല 70 അംഗ സഭയില്‍ മൂന്നംഗങ്ങള്‍ മാത്രമായതോടെ പ്രതിപക്ഷ നേതൃസ്‌ഥാനം എങ്ങിനെ സ്വീകരിക്കുമെന്ന ജാള്യതയും ബിജെപിയ്‌ക്കുണ്ട്. ഇനി അഥവാ ബിജെപി പ്രതിപക്ഷ നേതൃപദവി സ്വീകരിച്ചാല്‍ പാര്‍ട്ടി മുന്‍ സംസ്‌ഥാന അധ്യക്ഷന്‍ വിജേന്ദര്‍ ഗുപ്‌തയ്‌ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
from kerala news edited
via IFTTT