Story Dated: Tuesday, February 10, 2015 01:14
ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രമുഖര്‍ പരാജയപ്പെട്ടു. ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ 2476 വോട്ടിന് പരാജയപ്പെട്ടു. എ.എ.പിയുടെ എസ്.കെ ബഗ്ഗയാണ് ഇവിടെ വിജയിച്ചത്.
ഗ്രേറ്റര്‍ കൈലാഷ് മണ്ഡലത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി പരാജയപ്പെട്ടു. മൂന്നാം സ്ഥാനത്താണ് ശര്‍മ്മിഷ്ഠയ്ക്ക് എത്താന്‍ കഴിഞ്ഞത്. സദര്‍ ബസാര്‍ മണ്ഡലത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ പരാജയപ്പെട്ടു. എ.എ.പി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന് വിനോദ് കുമാര്‍ ബിന്നിയും ഷാസിയ ഇല്‍മിയും പരാജയപ്പെട്ടു.
വിശ്വാസ് നഗര്‍, രോഹിണി, മുസ്തഫാ നഗര്‍ എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. പ്രതിപക്ഷ േനതൃസ്ഥാനം പോലും നേടാന്‍ കഴിയാത്ത അവസ്ഥയിലാണ് ബി.ജെ.പി.
from kerala news edited
via IFTTT