Story Dated: Tuesday, February 10, 2015 01:26
തിരുവനന്തപുരം: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ ജനവിധിയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബി.ജെ.പി പ്രതിപക്ഷത്തിരുന്ന് പറഞ്ഞതും ഭരണത്തിലിരുന്ന് പ്രവര്‍ത്തിക്കുന്നതും തമ്മിലുള്ള അന്തരം ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പില്‍ കാണുന്നതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയം അംഗീകരിക്കുന്നു. പോരായ്മകള്‍ പരിശോധിച്ചു പാര്‍ട്ടി ശക്തമായി തിരിച്ചുവരും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന്റെ വീഴ്ചയാണ് പരാജയ കാരണമെന്ന ആരോപണം ഉമ്മന്‍ ചാണ്ടി തള്ളിക്കളഞ്ഞു.
അതേസമയം, ഡല്‍ഹിയില്‍ ഉജ്വല വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയെയും അരവിന്ദ് കെജ്‌രിവാളിനെയും പ്രതിപക്ഷ നേതാവ് വി.എസ് അച്യൂുതാനന്ദന്‍ അഭിനന്ദിച്ചു.
from kerala news edited
via IFTTT