121

Powered By Blogger

Tuesday, 10 February 2015

ഫുട്ബോള്‍ താരം ബ്രാഡി തികഞ്ഞ ഗണപതി ഭക്തന്‍; അമേരിക്കക്കാര്‍ക്കും ഹിന്ദു വിശ്വാസം









Story Dated: Tuesday, February 10, 2015 01:07



mangalam malayalam online newspaper

വാഷിംഗ്‌ടണ്‍: ഇന്ത്യയിലെ മതനിരപേക്ഷതയെ ദുഷിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബാരാക്‌ ഒബാമയുടെ പ്രസ്‌താവന ഇന്ത്യയില്‍ ഉയര്‍ത്തിവിട്ട പ്രതിഷേധം ചില്ലറയല്ല. എന്നാല്‍ ഒബാമയെ ഇക്കാര്യത്തില്‍ ശക്‌തമായി തിരിച്ചടിച്ച വിഎച്ച്‌പി പോലും ഈ വിശേഷം കേട്ടാല്‍ ചിലപ്പോള്‍ അമേരിക്കയേയും ഒബാമയേയും സ്‌നേഹിക്കും.


വിശ്വസിച്ചാലും ഇല്ലെങ്കിലും അമേരിക്കന്‍ ഫുട്‌ബോളിലെ നിലവിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളായ ടോം ബ്രാഡി ഒന്നാന്തരം ഒരു ഗണപതി ഭക്‌തനാണ്‌. പൊതുവേ വിശ്വാസങ്ങളില്‍ ചുറ്റിത്തിരിയാറുള്ള കായിക താരങ്ങളില്‍ പെട്ട ബ്രാഡി നാലിഞ്ചു വലിപ്പമുള്ള ഒരു ഗണേശ വിഗ്രഹം സൂക്ഷിക്കാറുണ്ടത്രേ. തന്റെ ലോക്കറിലാണ്‌ ഈ വിഗ്രഹം ബ്രാഡി സൂക്ഷിക്കുന്നത്‌. കളിയിലെ മികവിനുണ്ടാകുന്ന തടസ്സങ്ങള്‍ നീക്കാനാണത്രേ വിഘ്‌നേശ്വരനെ ബ്രാഡി കൊണ്ടു നടക്കുന്നത്‌. എന്തായാലും ബ്രാഡിയുടെ ടീം ന്യൂ ഇംഗ്‌ളണ്ട്‌ പേട്രിയേറ്റ്‌സ് കഴിഞ്ഞയാഴ്‌ച നാലാം തവണയും സൂപ്പര്‍ബൗള്‍ കിരീടം നേടിയതോടെയാണ്‌ ബ്രാഡിയുടെ ഗണേശന്‍ വിശ്വാസം മാധ്യമപ്രവര്‍ത്തകര്‍ മണത്തറിഞ്ഞത്‌.


ബ്രാഡിയെ ഈ വിശ്വാസം മാനസീകമായും കരുത്തനാക്കിയിട്ടുണ്ടെന്ന്‌ പരിശീലകനും ഉപദേശകനുമായ അലക്‌സ് ഗ്വേേററോ പറയുന്നു. ആത്മീയതയില്‍ അദ്ദേഹം കൂടുതല്‍ പ്രതിബദ്ധത കാണിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ലോക്കറില്‍ ഇതുമായി ബന്ധപ്പെട്ട്‌ മറ്റനേകം വസ്‌തുക്കള്‍ ഉണ്ടെന്നും ഗ്വേേററോ കൂട്ടിച്ചേര്‍ത്തു. അതേസമയം അമേരിക്കക്കാര്‍ക്കിടയില്‍ ഹിന്ദു വിശ്വാസങ്ങള്‍ വാര്‍ത്തയാകുന്നത്‌ പുതുമയല്ല. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണകാലത്ത്‌ ഒബാമ ഹനുമാന്റെ ഒരു ചെറിയ ലോക്കറ്റ്‌ പോക്കറ്റില്‍ ഇട്ടുകൊണ്ട്‌ നടന്നത്‌ വാര്‍ത്തയായിരുന്നു.










from kerala news edited

via IFTTT