Story Dated: Tuesday, February 10, 2015 01:52
ചൈന: 1996ല്‍ യുവതിയെ പീഡിപ്പിച്ച് കൊന്നതിന് 42കാരനെ വധശിക്ഷയ്‌ക്ക് വിധിച്ചു. ഷാവോ ഷിഹോങ് എന്ന വ്യക്‌തിയെയാണ് ചൈന കോടതി വധശിക്ഷയ്‌ക്ക് വിധിച്ചത്.
കേസിലെ കുറ്റവാളിയെന്നു കരുതി ഹൂജില്‍റ്റ് എന്ന 18കാരനെ കോടതി അന്ന് വധശിക്ഷയ്‌ക്ക് വിധിച്ചിരുന്നു. എന്നാല്‍ 2005ല്‍ അറസ്‌റ്റിലായ ഷിഹോങിന്റെ കുറ്റ സമ്മതത്തോടെയാണ് ചൈനയുടെ നീതിന്യായ വ്യവസ്‌ഥയ്‌ക്ക് പറ്റിയ തെറ്റ് പുറത്തു വരുന്നത്.
1996ല്‍ മംഗോളിയിലെ ഹോട്ടലില്‍ വെച്ച് താനാണ് യുവതിയെ കൊന്നതെന്ന് ഷിഹോങ് പോലീസിനോട് പറഞ്ഞു. അതേസമയം നിരപരാധിയാണെന്ന് തെളിഞ്ഞ തോടെ 102768 യുവാന്‍ ഹൂജില്‍റ്റന്റെ മാതാപിതാക്കള്‍ക്ക് നഷ്‌ടപരിഹാരമായി നല്‍കുവാനും കഴിഞ്ഞ ഡിസംബറില്‍ കോടതി വിധിച്ചിരുന്നു. ലോകത്ത് വധശിക്ഷനടത്തുന്ന രാജ്യങ്ങളില്‍ മൂന്‍പന്തിയിലാണ് ചൈനയെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. അതിനിടയിലാണ് ചൈനയില്‍ നിരപരാധികളെ തൂക്കിലേറ്റപ്പെട്ട വാര്‍ത്തകളും പുറത്ത് വരുന്നത്.
from kerala news edited
via IFTTT