Story Dated: Wednesday, February 4, 2015 02:07
കോഴിക്കോട്: വിദ്യാലയത്തിലെ കുട്ടികളെ ഫീസ് അടയ്‌ക്കാത്തതിന് പൂട്ടിയിട്ടതായി പറയപ്പെടുന്ന സംഭവത്തില്‍ സംസ്‌ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍, മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌റ്റര്‍ എന്നിവരില്‍നിന്ന് റിപ്പോര്‍ട്ട് തേടി.
ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ ആക്‌ടിങ് ചെയര്‍മാന്‍ ശ്രീ നസീര്‍ ചാലിയം ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവസ്‌ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് ജില്ലാ പ്ര?ബേഷനറി ഓഫീസ് ജുവനൈല്‍ ജസ്‌റ്റിസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദീകരണം നല്‍കാന്‍ സ്‌കൂള്‍ പ്രിന്‍ലിപ്പലിനോടും കമ്മീഷന്‍ നിര്‍ദേശിച്ചു. കേസ് ഏഴിന് കമ്മീഷന്‍ പരിഗണിക്കും.
from kerala news edited
via IFTTT