ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ (പെന്‍സില്‍വാനിയ) റിപ്പബ്ലിക്ദിനം ആചരിച്ചു
Posted on: 04 Feb 2015
ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് ഓവര്‍സീസ് കോണ്‍ഗ്രസ്സ് കേരളാ ചാപ്റ്റര്‍ (പെന്‍സില്‍വാനിയ ) ന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ദിനം ആഘോഷിച്ചു . ജനു. 31 ന് പ്രസിഡന്റ് കുര്യന്‍രാജന്‍ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ ഐ.എന്‍.ഒ.സി നാഷണല്‍ പ്രസിഡന്റ് ശുദ്ധ് പ്രകാശ് സിംഗ് മുുഖ്യാതിഥിആയിരുന്നു.
സാക്കറി സാബു അമേരിക്കന്‍ ദേശീയഗാനവും തോമസ് എബ്രഹാം ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു . ജനറല്‍ സെക്രട്ടറി സന്തോഷ് എബ്രഹാം കാര്യപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഫിലിപ്പോസ് ചെറിയാന്‍ അതിഥികളെ സദസ്സിനു പരിചയപ്പെടുത്തി.
കേരളാ ചാപ്റ്റര്‍ നാഷണല്‍ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, നാഷണല്‍ ട്രസ്‌റിബോര്‍ഡ് വൈസ് ചെയര്‍മാന്‍ ജോസ് കുന്നേല്‍, കേരളാചാപ്റ്റര്‍ വൈസ് പ്രസിഡന്റുമാരായ യോഹന്നാന്‍ ശങ്കരത്തില്‍, മുന്‍ജനറല്‍ സെക്രട്ടറി സാബുസ്‌കറിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി.ആര്‍.ഒ ഡാനിയേല്‍ പി തോമസ്സ് സ്‌പോണ്‍സര്‍മാരെ പരിചയപ്പെടുത്തി. സെക്രട്ടറി ചെറിയാന്‍ കോശി നന്ദി പ്രകാശിപ്പിച്ചു.
തുടര്‍ന്നുനടന്ന സാംസ്‌കാരിക പരിപാടികള്‍ക്ക് ജീമോന്‍ ജോര്‍ജ്, ബെന്‍സണ്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി . നിമ്മീ ദാസിന്റെ നേതൃത്വത്തിലുള്ള ഭരതം ഡാന്‍സ് അക്കാദമിയുടെ നൃത്തപരിപാടികള്‍, സുമോദ് നെല്ലിക്കാല, സാബുപാമ്പാടി, ബിജു എബ്രഹാം തുടങ്ങിയവരുടെ ഗാനങ്ങള്‍, സുരാജ് അവതരിപ്പിച്ച മിമിക്രി എന്നിവയോടൊപ്പം ആസ്വാദ്യമായ ഡിന്നറും റിപ്പബ്ലിക്ദിനാഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.
വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT