121

Powered By Blogger

Tuesday, 3 February 2015

കര്‍ഷകര്‍ കോടതിയെ സമീപിച്ചു











Story Dated: Wednesday, February 4, 2015 02:07


മുക്കം: തോട്‌ നികത്തി കെട്ടിടം നിര്‍മിക്കുകയും ശേഷിക്കുന്ന ഭാഗത്ത്‌ മുകളില്‍ പൈപ്പ്‌ സ്‌ഥാപിച്ച്‌ വെള്ളം പുഴയിലേക്ക്‌ ഒഴുക്കുകയും ചെയ്ുയന്ന പദ്ധതി ചോദ്യം ചെയ്‌ത് കര്‍ഷകര്‍ കോടതിയെ സമീപിച്ചു. മഴവെള്ളവും ഉറവ്‌ ജലവും കെട്ടിനിന്ന്‌ പ്രയാസമുണ്ടാക്കുന്ന കൃഷി ഭൂമിയില്‍ വെള്ളക്കെട്ട്‌ രൂക്ഷമാക്കാനാണ്‌ പുതിയ പദ്ധതി ഉപകരിക്കുകയെന്നും അതിനാല്‍ പദ്ധതി നടപ്പാക്കരുതെനന്നും ആവശ്യപ്പെട്ട്‌ ആദ്യം പഞ്ചായത്തിനെയും തുടര്‍ന്ന്‌ ഉന്നധാതികാരികളെയും പരാതിയുമായി സമീപിച്ചിരുന്നു. പൊയില്‍ രാമന്‍കുട്ടിയാണ്‌ കോടതിയെ സമീപിച്ചത്‌.


തന്റെ പരാതിയില്‍ എന്ത്‌ നടപടി സ്വീകരിച്ചു എന്നറിയാന്‍ വിവരാവകാശ നടപടിപ്രകാരം അന്വേഷിച്ചു വിമുക്‌തഭടനും കര്‍ഷകനുമായ രാമന്‍കുട്ടിക്ക്‌ പഞ്ചായത്ത്‌ ആദ്യം നല്‍കിയ മറുപടി അങ്ങനെയൊരു പരാതി നല്‍കിയിട്ടില്ലെന്നാണ്‌. പരാതിനല്‍കിയപ്പോള്‍ ലഭിച്ച രസീതുസഹിതം വീണ്ടും ചോദ്യമുന്നയിച്ചപ്പോള്‍ അത്‌ പോലീസ്‌ സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പാണെന്നും പറഞ്ഞ്‌ മടക്കി.


തുടര്‍ന്ന്‌ അപ്പീല്‍ അഥോറിറ്റിയായ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ രാമന്‍കുട്ടിയുടെ പരാതി പരിശോധിച്ചപ്പോള്‍ ഹാജരായ പഞ്ചായത്ത്‌ സെക്രട്ടറി കുറ്റം ഏല്‍ക്കുകയും തൃപ്‌തികരമായ മറുപടി നല്‍കാമെന്നും സമ്മതിക്കുകയും ചെയ്‌തെങ്കിലും വീണ്ടും കബളിപ്പിക്കലിന്‌ വിധേയനായത്തുടര്‍ന്നതിന്‌ തുടര്‍ന്നാണ്‌ കര്‍ഷകന്‍ കോടതിയെ സമീപിച്ചത്‌.


കോഴിക്കോട്‌ മുന്‍സിഫ്‌ കോടതി രണ്ട്‌ പരാതി ഫയലില്‍ സ്വീകരിച്ച്‌ നടപടി ആരംഭിച്ചു. നാഷന്‍ എക്‌സ് സര്‍വീസ്‌മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികൂടിയായ രാമന്‍കുട്ടി തന്നെയാണ്‌ ഇക്കാര്യം മുക്കത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്‌.










from kerala news edited

via IFTTT