Story Dated: Wednesday, February 4, 2015 10:23

അമ്മാന് : ബന്ദിയാക്കിയ ജോര്‍ദാന്‍ പൈലറ്റിനെ ഐ.എസ് ഭീകരര്‍ ചുട്ടുകൊന്നതിന് പ്രതികാരമായി തടവിലുള്ള ഐ.എസ് വനിതയെ ജോര്‍ദാന്‍ തൂക്കിക്കൊന്നു. ഐ.എസ് വനിതയായ സാജിത മുബാറക് ഉള്‍പ്പെടെ രണ്ട് തടവുകാരെയാണ് ജോര്‍ദാന്‍ തൂക്കിലേറ്റിയത്. ജോര്‍ദാനിയന്‍ പൈലറ്റ് മോവാസ് അല്‍ കസാസ്ബെയെ ജീവനോടെ കത്തിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് ജോര്‍ദാന്റെ പ്രതികാര നടപടി.
സാജിദയെ വിട്ടയച്ചാല്‍ പൈലറ്റിനെ മോചിപ്പിക്കാമെന്ന ഐ.എസ് നിലപാട് ജോര്‍ദാന്‍ അംഗീകരിച്ചിരുന്നുവെങ്കിലും പൈലറ്റ് ജീവനോടെ ഉണ്ട് എന്നതിന് സ്ഥിരീകരണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സാജിദയെ വിട്ടയക്കാന്‍ ജോര്‍ദാന്‍ വിസമ്മതിച്ചത്. ഇതിനിടെ ഇരുമ്പ് കൂട്ടിനുള്ളില്‍ ബന്ദിയാക്കിയ പൈലറ്റിനെ ചുട്ടുകൊല്ലുന്ന ദൃശ്യങ്ങള്‍ ഐ.എസ് പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തടവിലുള്ള സാജിദയെ തൂക്കിലേറ്റിക്കൊണ്ട് ജോര്‍ദാന്‍ മറുപടി നല്‍കുകയായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ സിറിയയിലെ ഐ.എസ് സ്വാധീനമേഖലയില്‍ യുദ്ധവിമാനം തകര്‍ന്ന് വീണതിനെ തുടര്‍ന്നാണ് ജോര്‍ദാനിയന്‍ പൈലറ്റ് ഐ.എസ് പിടിയിലായത്. ഐ.എസിനെതിരെയുള്ള ആക്രമണത്തില്‍ യു.എസിനൊപ്പം ജോര്‍ദാനും പങ്കെടുത്തതിന്റെ പ്രതികാരമായാണ് ജോര്‍ദാന്‍ പൈലറ്റിനെ കൊലപ്പെടുത്തിയത്. സിറിയയിലെ വിമത കലാപം റിപ്പോര്‍ട്ട് ചെയ്യാനെത്തി തീവ്രവാദികളുടെ പിടിയിലായ ജാപ്പനീസ് മാധ്യമപ്രവര്ത്തകന് കെന്‍ജി ഗോട്ടോയെ തലയറുത്ത് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
from kerala news edited
via
IFTTT
Related Posts:
ദാവൂദ് ഇബ്രാഹിമിന്റെ അനുയായി അറസ്റ്റില്‍ Story Dated: Sunday, February 15, 2015 07:46പനജി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ഷാം കിഷോര്‍ ഗരികപതി(50) ഗോവയില്‍ അറസ്റ്റില്‍. 1993ലെ മുബൈ സ്ഫോടന കേസില്‍ പ്രതിയാണ് ഇയാള്‍. മുബൈയില്‍ നടന്ന സ്ഫോടനത്ത… Read More
നാടുകാണാനിറങ്ങിയ തള്ളപ്പുലിയും കുട്ടിയും കര്‍ണാടകയില്‍ പിടിയില്‍ Story Dated: Sunday, February 15, 2015 08:54ബെംഗളൂരു: കേരളത്തിലെ വയനാട്ടില്‍ നരഭോജിയായ കടുവയുടെ ഭീഷണി നിലനില്‍ക്കെ കര്‍ണാടകയിലെ ആരാചനാഹള്ളിയില്‍ പുള്ളിപ്പുലിയും കുട്ടിയും പിടിയില്‍. നാട്ടിലിറങ്ങി ആക്രമണം നടത്തിയിരുന്ന പു… Read More
കെജ്രിവാളിന്റെ വസതിക്ക് മുമ്പില്‍ ചേരി നിവാസികളുടെ പ്രതിഷേധം Story Dated: Sunday, February 15, 2015 07:58ന്യൂഡല്‍ഹി: ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള് ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റ് രണ്ടാം ദിവസം കെജ്രിവാളിന്റെ വസതിക്ക് മുമ്പില്‍ ചേരി നിവാസികളുടെ പ്രതിഷേധം. ഛോട്ടാ നഗറ… Read More
മാഞ്ചിയെ പിന്തുണയ്ക്കുന്നത് പാപം: ബി.ജെ.പിക്കെതിരെ വീണ്ടും ശിവസേന Story Dated: Monday, February 16, 2015 11:54മുംബൈ: ബിഹാര്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പി നിലപാടിനെ വിമര്‍ശിച്ച് ശിവസേനയുടെ മുഖപത്രം 'സാമ്ന'. ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ പിന്തുണയ്ക്കുന്ന ബി.ജെ.പിയുടെ നടപടിയെയാണ് … Read More
172 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാകിസ്താന് മോചിപ്പിച്ചു Story Dated: Sunday, February 15, 2015 08:57ന്യൂഡല്‍ഹി: കറാച്ചിയില്‍ തടവിലായിരുന്ന 172 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാകിസ്താന് മോചിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവ… Read More