Story Dated: Wednesday, February 4, 2015 09:31
കൊച്ചി: നീറ്റ ജലാറ്റിന്‍ ഓഫീസ് ആക്രമണവുമവയി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. കണ്ണൂര്‍ കേളകം സ്വദേശി ജോസാണ് അറസ്‌റ്റിലായത്. തൃപ്പൂണിത്തുറ പോലീസ് കണ്ണൂരിലെത്തിയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ജോസിന് മാവോയിസ്‌റ്റ് ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകരെ പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. കേരളാ സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് ജീവനക്കാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജയ്‌സണ്‍ സി കൂപ്പര്‍, അഭിഭാഷകനായ തുഷാര്‍ നിര്‍മല്‍ സാരഥി എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
അതേസമയം മാവോയിസ്‌റ്റ് ആരോപണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്‌റ്റു ചെയ്‌തതിന് സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രതിഷേധം തുടരുകയാണ്. ഇതിനിടയിലാണ് വീണ്ടും അറസ്‌റ്റ്.
from kerala news edited
via IFTTT